Video: അടിമാലി ദേശിയപാതയിൽ റോഡ് ഇടിഞ്ഞ് നദിയിലേക്ക് പതിച്ചു, ഗതാഗതം നിരോധിച്ചു - ഇടുക്കിയിൽ കനത്ത മഴ
ഇടുക്കി: കനത്ത മഴയിൽ അടിമാലി -കുമളി ദേശിയ പാതയിൽ റോഡ് തകർന്നു. കല്ലാർകുട്ടിക്കും പനംകുട്ടിക്കും ഇടയിൽ വെള്ളകുത്തിന് സമീപം സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് നദിയിലേക്ക് പതിക്കുകയായിരുന്നു. റോഡ് പൂർണ്ണമായും ഇടിയുവാൻ സാധ്യത ഉള്ളതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് മുട്ടുകാട് പെരിയകനാൽ റോഡും ഇടിഞ്ഞു. മുട്ടുകട്ടിൽ നിന്നും കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന റോഡാണ് ഇടിഞ്ഞത്.
Last Updated : Feb 3, 2023, 8:25 PM IST