കേരളം

kerala

ഗുഡ്‌സ് ഓട്ടോ നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുന്ന ദൃശ്യം

ETV Bharat / videos

video: മഴയാണ് റോഡിലും ജാഗ്രത വേണം, പിക്‌അപ് വാൻ നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുന്ന ദൃശ്യം, അപകടം കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ - റോഡ് അപകടം കോഴിക്കോട് ജില്ലയില്‍

By

Published : Jul 5, 2023, 11:54 AM IST

കോഴിക്കോട്: കോഴിക്കോട്: കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ പിക്അപ്പ് വാൻ നിയന്ത്രണം തെറ്റി ബൈക്കിലിടിച്ച് അപകടം. നോർത്ത് കാരശ്ശേരി മാടാമ്പ്രം വളവിൽ ഇന്ന് (05/07/23) രാവിലെ 6.16നാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ തിരുവമ്പാടി പുന്നക്കൽ സ്വദേശിയെ മുക്കം കെ.എം.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇയാൾ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അരീക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന പിക്അപ്പ് വാനാണ് മുക്കത്ത് നിന്ന് പോവുകയായിരുന്ന ബൈക്കിൽ ഇടിച്ചത്. മഴയിൽ നനഞ്ഞ റോഡിൽ ബ്രേക്ക് കിട്ടാതെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടമാകുകയായിരുന്നു.

താമരശ്ശേരിയിലും വാഹനാപകടം:താമരശ്ശേരി -എടവണ്ണ റോഡിൽ താമരശ്ശേരിക്കടുത്ത് വെഴുപ്പൂർ സ്കൂളിന് സമീപമാണ് അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാടത്തേക്ക് മറിയുകയായിരുന്നു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓമശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ വയനാട് മുട്ടിൽ സ്വദേശി മുഹമ്മദ് നബീൽ നിസാര പരുക്കുകളോടെ അൽഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

ഇന്നലെ (04/07/23) രാത്രി 10.30 ഓടെയായിരുന്നു അപകടം. 12 അടിയോളം താഴ്ചയിലേക്കാണ് വാഹനം പതിച്ചത്. റോഡിൽ സുരക്ഷ ഭിത്തി ഇല്ലാത്തത് കാരണം നിരവധി അപകടങ്ങളാണ് അടുത്ത കാലത്ത് ഈ ഭാഗത്ത് ഉണ്ടായിട്ടുള്ളത്. 222 കോടി രൂപ ചിലവഴിച്ച് നവീകരണ പ്രവൃത്തി നടത്തിയിട്ടും യാതൊരു സുരക്ഷയും ഇല്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു. 

ABOUT THE AUTHOR

...view details