കേരളം

kerala

പുഴയുടെ അരികുകൾ ഇടിയുന്നു

ETV Bharat / videos

ബോട്ടുകടവിൽ പുഴയുടെ അരികുകൾ ഇടിയുന്നു; കരിങ്കൽ ഭിത്തി കെട്ടണമെന്ന ആവശ്യവുമായി നാട്ടുകാർ - river banks fallen

By

Published : May 28, 2023, 6:28 PM IST

കണ്ണൂർ :കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിൽ ബോട്ടുകടവിനോടു ചേർന്ന് പുഴയുടെ അരികുകൾ ഇടിയുന്നത് ഭീഷണിയാകുന്നു. കണ്ടോന്താർ - ബോട്ട് കടവ് റോഡിലെ ബോട്ടുകടവിനോട് ചേർന്ന ഭാഗത്താണ് കര ഇടിച്ചിൽ രൂക്ഷമായി അനുഭവപ്പെടുന്നത്. നാല് മീറ്റർ വീതിയുള്ള റോഡിന് ഈ ഭാഗത്ത് മൂന്ന് മീറ്റർ മാത്രമാണ് വീതി. ബാക്കി ഭാഗം പുഴയിലേക്ക് ഇടിഞ്ഞു വീണു കഴിഞ്ഞു. 

വീതി കുറഞ്ഞ റോഡിന്‍റെ അരികിലായി നിൽക്കുന്ന ഇലക്‌ട്രിക് പോസ്റ്റിൽ ഇടിക്കാതിരിക്കാൻ അവിടെ വച്ച് വെട്ടിക്കുന്ന വാഹനങ്ങൾ പുഴയിൽ വീഴാനുള്ള സാധ്യതയും ഏറെയാണ്. ഇത്തരത്തിലുള്ള അപകടങ്ങൾ പതിവായപ്പോൾ നാട്ടുകാർ താത്‌കാലികമായി റിബണുകൾ കെട്ടി ഇവിടെ അപകട സൂചനകൾ നൽകിയിട്ടുണ്ട്. മറുകരയിൽ വലിയ മൺതിട്ടകൾ രൂപം കൊണ്ടതിനാൽ ഇവിടെ പുഴ വളഞ്ഞൊഴുകുകയാണ്. 

അതേസമയം റോഡരികിൽ പുഴയ്‌ക്ക് കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ മുന്നോട്ടു വയ്‌ക്കുന്നത്. മഴക്കാലത്ത് റോഡ് പൂർണമായും ഇടിഞ്ഞു പുഴയിൽ വീഴുമോ എന്ന ആശങ്കയും പരിസരവാസികൾക്കുണ്ട്. പ്രശ്‌നം ഇറിഗേഷൻ വകുപ്പിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ വി മോഹനൻ പറഞ്ഞു. 

കഴിഞ്ഞ മൂന്ന് വർഷമായി പുഴ കരകവിഞ്ഞ് വീടുകളുൾപ്പടെ വെളളക്കെട്ടിൽ മുങ്ങുന്ന സാഹചര്യമാണുള്ളത്. അങ്ങനെയൊരു സാഹചര്യത്തിലാണ് നിരവധിയാളുകൾ ആശ്രയിക്കുന്ന റോഡും അപകട ഭീഷണിയിലാകുന്നത്.

ABOUT THE AUTHOR

...view details