വിവാഹസല്‍കാര ചടങ്ങില്‍ തിളങ്ങി റിച്ച ചദ്ദയും അലി ഫസലും; ശ്രദ്ധേയമായി താരങ്ങളുടെ വസ്‌ത്രം - ഏറ്റവും പുതിയ സിനിമ വാര്‍ത്ത
മുംബൈ: ബോളിവുഡ് താര സുഹൃത്തുക്കള്‍ക്കായി വിവാഹ സൽക്കാരം നടത്തി റിച്ച ചദ്ദയും അലി ഫസലും. അതിഥികളെ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു ചടങ്ങിലേയ്‌ക്കുള്ള ദമ്പതികളുടെ വരവ്. ഡിസൈനര്‍ വസ്‌ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചിരുന്നത്. അനാമിക ഖന്ന ഡിസൈന്‍ ചെയ്‌ത ഗൗണാണ് വധു റിച്ച ധരിച്ചത്. ഇൻഡോ-വെസ്റ്റേൺ സ്യൂട്ടിൽ തിളങ്ങിയ അലിയുടെ വസ്‌ത്രത്തിന്‍റെ ഡിസൈനര്‍ കൗശിക് വേലേന്ദ്രയാണ്. ഇരുവരും പരസ്‌പരം കൈകോര്‍ത്തുള്ള നിമിഷങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പങ്കുവച്ചു.
Last Updated : Feb 3, 2023, 8:28 PM IST