കേരളം

kerala

Revenue official arrested for second time while accepting bribe

ETV Bharat / videos

Revenue official arrested second time accepting bribe കൈക്കൂലി വാങ്ങി പിടിയിലാകുന്നത് ശീലമായി, രണ്ടാം തവണ പിടിയിലായത് തഹസിൽദാർ ഓഫീസ് ക്ലർക്ക് - Revenue official arrested

By ETV Bharat Kerala Team

Published : Oct 13, 2023, 6:06 PM IST

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ദേശീയപാത ലാൻഡ് അക്വസിഷൻ വിഭാഗം തഹസിൽദാരുടെ ഓഫീസിലെ ക്ലർക്ക് പിടിയില്‍. അടിവാരം സ്വദേശി ടോമി പി.ഡിയാണ് അറസ്റ്റിലായത്. ദേശീയ പാത വികസനത്തിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിന് ചേമഞ്ചേരി സ്വദേശിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. 86,000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്. ഇതിൽ 16,000 രൂപ പണമായും, 70,000 രൂപയുടെ ചെക്കുമാണ് ആവശ്യപ്പെട്ടത്. ഇത് വിജിലൻസ് സ്ക്വാഡ് പിടിച്ചെടുത്തു. കൊയിലാണ്ടി കുറുവങ്ങാട് അക്ഡ്വറ്റിനു സമീപത്തെ കൂൾബാറിൽ പണവുമായി എത്താനായിരുന്നു ആവശ്യപ്പെട്ടത്. ഇതേ സമയം സ്ഥലത്ത് എത്തിയ വിജിലൻസ് ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു. വിജിലൻസ് ഡിവൈ.എസ്.പി ഇ. സുനിൽകുമാർ, സി.ഐ എ.എസ്. സരിൻ, എസ്.ഐ സുനിൽ, രാധാകൃഷ്ണൻ, ഹരീഷ് കുമാർ, അബ്ദുൾ സലാം, അനിൽകുമാർ, ബിനു, അനീഷ്, വനിത എസ്.സി.പി ഒറിനു തുടങ്ങിയവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.

ഇതേ സർക്കാർ ഉദ്യോഗസ്ഥനെ ആറ് വർഷം മുമ്പ് 2017ൽ മറ്റൊരു കൈക്കൂലി കേസിൽ കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. കോടഞ്ചേരി വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസറായിരിക്കെ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഈ വിജിലൻസ് കേസിന്‍റെ വിചാരണ നിലവിൽ കോഴിക്കോട് വിജിലൻസ് കോടതിയില്‍ നടക്കുകയാണ്.  

ABOUT THE AUTHOR

...view details