കേരളം

kerala

bribe money

ETV Bharat / videos

video: കൈക്കൂലിയായി വാങ്ങിയ പണം വിഴുങ്ങി, പിന്നെ പൊല്ലാപ്പ് പൊലീസിന്... ആശുപത്രി ദൃശ്യങ്ങൾ - swallowed money

By

Published : Jul 25, 2023, 4:51 PM IST

ജബൽപൂർ (മധ്യപ്രദേശ്): കൈക്കൂലിയായി വാങ്ങിയ പണം വിഴുങ്ങി റവന്യു ഉദ്യോഗസ്ഥന്‍. മധ്യപ്രദേശിലെ കട്‌നിയിൽ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥനായ പട്‌വാരി ഗജേന്ദ്ര സിങ് ആണ് കൈക്കൂലിയായി വാങ്ങിയ 5000 രൂപ വിഴുങ്ങിയത്. ലോകായുക്തയുടെ പ്രത്യേക പൊലീസ് എസ്റ്റാബ്ലിഷ്‌മെന്‍റ് (എസ്‌പിഇ) സംഘം എത്തിയതിന് പിന്നാലെ ആയിരുന്നു സംഭവം.

തിങ്കളാഴ്‌ചയാണ് (ജൂലൈ 24) ഗജേന്ദ്ര സിങ് കൈക്കൂലിയായി വാങ്ങിയ പണം ചവച്ചരച്ച് കഴിച്ചത്. കൈക്കൂലി വാങ്ങുന്ന സമയത്ത് അന്വേഷണ സംഘം ഓഫിസില്‍ എത്തിയെങ്കിലും ഗജേന്ദ്രസിങ് ഈ പണം വിഴുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ച് ഇയാൾ പണം ചവച്ചരക്കുന്നതും, രൂപയുടെ ഏതാനും അവശിഷ്‌ടങ്ങൾ ഉദ്യോഗസ്ഥർ ശേഖരിക്കുന്നതും വീഡിയോയിൽ കാണാം.

ഗജേന്ദ്ര സിങ് കൈക്കൂലി ആവശ്യപ്പെട്ടതായി കാണിച്ച് ബർഖേദ ഗ്രാമത്തിൽ നിന്നുള്ള ഒരാൾ തങ്ങൾക്ക് പരാതി നൽകിയിരുന്നതായി എസ്‌പിഇ സൂപ്രണ്ട് ഓഫ് പൊലീസ് സഞ്ജയ് സാഹു പറഞ്ഞു. ഗജേന്ദ്ര സിങിന് നിലവിൽ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് എസ്‌പി അറിയിച്ചു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

For All Latest Updates

ABOUT THE AUTHOR

...view details