ശബരിമല തീര്‍ഥാടകരുടെ അപകടം; രക്ഷാപ്രവർത്തനത്തിന് പൊലീസിനോടൊപ്പം നാട്ടുകാരും
ഇടുക്കിയിലെ കുമളിക്ക് സമീപം ശബരിമലയിൽ നിന്നും മടങ്ങിയ തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന പെൻസ്റ്റോക്ക് പൈപ്പുകൾക്ക് മുകളിലേക്കാണ് വാഹനം വീണത്. തലകീഴായി മറിഞ്ഞ വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. വാഹനം പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു. റോഡിൽ നിന്ന് ഏകദേശം 50 മീറ്ററോളം താഴ്‌ചയിലായിരുന്നു വാഹനം കിടന്നത്. അതുകൊണ്ട് വാഹനത്തിനടുത്തേക്ക് എത്തിപ്പെടാനും അപകടത്തിൽപ്പെട്ടവരെ മുകളിലേക്ക് എത്തിക്കാനും ബുദ്ധിമുട്ടായിരുന്നുവെന്ന് കുമളി സിഐ ജോബിൻ ആന്‍റണി പറഞ്ഞു.
Last Updated : Feb 3, 2023, 8:36 PM IST