Puthupally By Election| 'ഇത് സര്‍ക്കാറിനെതിരെയുള്ള വിധിയെഴുത്ത്, യുഡിഎഫ് സര്‍വകാല റെക്കോഡ് നേടും': രമേശ് ചെന്നിത്തല - kerala news updates
തിരുവനന്തപുരം: ജനങ്ങളെ വഞ്ചിച്ച സർക്കാരിനെതിരെയുള്ള വിധിയെഴുത്താകും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവകാല റെക്കോഡായിരിക്കും യുഡിഎഫ് നേടാൻ പോകുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ 53 വർഷക്കാലത്തെ പ്രവർത്തനങ്ങളുടെയും മഹനീയമായ സംഭവനകളുടെയും മഹനീയമായ ചരിത്രം ഓർത്ത് കൊണ്ടാകും ജനങ്ങൾ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ രംഗത്ത് വരിക. അതുകൊണ്ട് തന്നെ വളരെ ആത്മവിശ്വാസത്തോടെയാണ് നമ്മൾ ഈ തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. കഴിഞ്ഞ 53 വർഷക്കാലം ഒരു നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചതിലൂടെ പുതുപ്പള്ളിയിലെ ഓരോ കുടുംബവുമായി ഉമ്മൻ ചാണ്ടിക്ക് അഗാധമായ ബന്ധമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ വേർപാടിന്‍റെ ദുഃഖം ജനങ്ങളുടെയും ഞങ്ങളുടെയും മനസിൽ നിന്നും മാറിയിട്ടില്ല. ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള സ്നേഹം നമ്മളെല്ലാം കണ്ടതാണ്. ജനങ്ങക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരു സർക്കാരാണ് നമുക്കുള്ളത്. സര്‍ക്കാറിന്‍റെ ജനവിരുദ്ധ നയങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് നന്നായറിയാം. ഈ സർക്കാരിനെതിരെ ഉള്ള ഒരു വിധിയെഴുത്താകും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കാണാനാവുക. മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത് പുതുപ്പള്ളിയെ കുറിച്ച് അറിയാത്തത് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു. മുഹമ്മദ് റിയാസിന് പുതുപ്പള്ളിയെ കുറിച്ച് അറിയണമെങ്കില്‍ കുറച്ച് ദിവസം അവിടെ നിന്ന് പ്രവര്‍ത്തിക്കണം. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളം കണ്ട ഏറ്റവും പാപ്പരായ ജനവിരുദ്ധ സർക്കാരിനെതിരെയുള്ള വിധിയെഴുത്ത് വരുമ്പോൾ ഭൂരിപക്ഷം എത്ര ഉയർന്നാലും അത്ഭുതപ്പെടാനില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു