കേരളം

kerala

ETV Bharat / videos

പുള്ളിപ്പുലിക്ക് രാഖി കെട്ടി യുവതിയുടെ സാഹസം, സംഭവം രാജസ്ഥാനില്‍ - രക്ഷാബന്ധൻ

By

Published : Aug 13, 2022, 1:00 PM IST

Updated : Feb 3, 2023, 8:26 PM IST

ദേവ്‌ഗഡ് (രാജസ്ഥാന്‍): രക്ഷാബന്ധൻ ആഘോഷവേളയിൽ സ്‌ത്രീകൾ തങ്ങളുടെ സഹോദരങ്ങൾക്ക് രാഖി കെട്ടുന്നത് സാധാരണമാണ്. എന്നാൽ രാജസ്ഥാനിലെ ഒരു യുവതി രാഖി കെട്ടി സഹോദരനാക്കിയത് ഒരു പുള്ളിപ്പുലിയെയാണ്. ദേവ്‌ഗഡ് അമേത് റോഡിലെ നാരാന ഗ്രാമത്തിലാണ് സംഭവം നടന്നത്. പരിക്കേറ്റ പുള്ളിപ്പുലി അവശ നിലയില്‍ ഗ്രാമത്തിലെത്തിയപ്പോഴാണ് യുവതി സാഹസത്തിന് മുതിര്‍ന്നത്. ശാന്തനായി നിന്ന പുലി ആക്രമണത്തിന് മുതിരാത്തത് അപകടം ഒഴിവാക്കി. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകർ പുലിയെ ദേവ്‌ഗഡിലുള്ള ഫോറസ്റ്റ് ഓഫിസിൽ എത്തിച്ചിട്ടുണ്ട്. വന്യജീവികളെ സംരക്ഷിക്കാനുള്ള ഒരു സ്‌ത്രീയുടെ സന്ദേശമായി ഇതിനെ കാണണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Last Updated : Feb 3, 2023, 8:26 PM IST

ABOUT THE AUTHOR

...view details