കേരളം

kerala

Rajmohan Unnithan MP On Puthuppally By Poll Result

ETV Bharat / videos

Rajmohan Unnithan MP On Puthuppally ByPoll Result : സര്‍ക്കാരിന് തെറ്റുകള്‍ തിരുത്താന്‍ ഇത് സുവര്‍ണാവസരം : രാജ്‌മോഹന്‍ ഉണ്ണിത്താന്‍ - രാജ്‌മോഹന്‍ ഉണ്ണിത്താന്‍

By ETV Bharat Kerala Team

Published : Sep 8, 2023, 2:17 PM IST

കാസര്‍കോട് :സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് പുതുപ്പള്ളിയിലെ ജനവിധിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി (Rajmohan Unnithan MP About Puthuppally By Election Result). കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ഭരണ ഭീകരതയാണ് കേരളത്തില്‍ അരങ്ങേറുന്നത്. ഈ ജനവിധി മാനിച്ച് തെറ്റുകള്‍ തിരുത്തി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അഴിമതിയും കെടുകാര്യസ്ഥതയും സര്‍ക്കാരിന്‍റെ ധൂര്‍ത്തും അവസാനിപ്പിക്കേണ്ടതുണ്ട്. തെറ്റുകള്‍ തിരുത്തുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന് ലഭിച്ച സുവര്‍ണാവസരമാണ് പുതുപ്പള്ളിയിലെ ജനവിധിയെന്നും അദ്ദേഹം പറഞ്ഞു (Rajmohan Unnithan Against Kerala Government) . അടുത്തവര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റും യുഡിഎഫ് നേടുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നഷ്‌ടമായ ആലപ്പുഴ മണ്ഡലവും തങ്ങളില്‍ നിന്ന് കൈവിട്ടുപോയ കോട്ടയം മണ്ഡലവും കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. നേരത്തെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്‌ട്യത്തിന് ജനം നല്‍കിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ABOUT THE AUTHOR

...view details