കേരളം

kerala

ETV Bharat / videos

റോഡില്‍ അപ്രതീക്ഷിത അതിഥി, കണ്ടവര്‍ക്ക് ഞെട്ടല്‍ ; വീഡിയോ - വീഡിയോ

By

Published : Nov 11, 2022, 11:02 PM IST

Updated : Feb 3, 2023, 8:32 PM IST

ഉദയ്‌പൂര്‍ (രാജസ്ഥാന്‍): തടാകങ്ങളുടെ നഗരമായ ഉദയ്പൂരിൽ ജലാശയങ്ങളെ ഒഴിവാക്കി 'റോഡ് മാര്‍ഗമുള്ള യാത്ര' നടത്തിയ മുതല സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഉദയ്‌പൂരിലെ സുഭാഷ് നഗറിനെ അയേദ് മ്യൂസിയവുമായി ബന്ധിപ്പിക്കുന്ന ഇടവഴിയില്‍ കലുങ്കിന് സമീപമായാണ് യാത്രക്കാര്‍ മുതലയെ കണ്ടത്. രാത്രിയുടെ ഇരുട്ടില്‍ റോഡിലൂടെ വളരെ വേഗത്തില്‍ ഇഴഞ്ഞു നീങ്ങുന്ന മുതലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആരാണെന്ന് വ്യക്തമല്ലെങ്കിലും ദൃശ്യം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. രാജസ്ഥാനിലും ഉത്തര്‍ പ്രദേശിലുമായി ഒഴുകുന്ന അയാദ് നദിയില്‍ നിന്ന് കരയിലേക്ക് കയറിയ ഇത് സുഭാഷ് നഗറിൽ നിന്ന് സേവാശ്രമത്തിലേക്ക് പോകുന്ന കോളനി വഴിയിലൂടെയാണ് കടന്നുപോയത്. കാലവർഷത്തിൽ നാലടിയോളം ഉയരത്തിൽ വെള്ളം ഒഴുകിയ ഈ കലുങ്ക് കഴിഞ്ഞ 15 ദിവസത്തോളമായി അടഞ്ഞുകിടക്കുകയായിരുന്നു. മുതല അത്തരത്തില്‍ പുറത്തുവന്നതാകാമെന്നാണ് വിലയിരുത്തല്‍. അതേസമയം പ്രചരിക്കുന്ന വീഡിയോ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.
Last Updated : Feb 3, 2023, 8:32 PM IST

ABOUT THE AUTHOR

...view details