കാർ വേണ്ട, ഐഎഎസ് ഉദ്യോഗസ്ഥൻ ഓഫീസിലെത്തിയത് ബൈക്കിൽ: സമയം ലാഭിക്കാമെന്ന് ഡോ. പൃഥ്വിരാജ് സംഖ്‌ല - ഐഎഎസ്
ജയ്‌പൂർ (രാജസ്ഥാൻ) : കൃത്യസമയത്ത് ഓഫിസിലെത്താനായി ബൈക്കിൽ സവാരി നടത്തി ഐഎഎസ് കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥൻ. കൃഷി, ഹോർട്ടികൾച്ചർ വകുപ്പ് സെക്രട്ടറിയായ ഡോ. പൃഥ്വിരാജ് സംഖ്‌ല ഐഎഎസ് ആണ് ഊബർ ബൈക്കിൽ ഓഫിസിൽ എത്തിയത്. രാജസ്ഥാൻ കേഡറിലെ ഉദ്യോഗസ്ഥനാണ് ഡോ. പൃഥ്വിരാജ് സംഖ്‌ല. മാളവ്യ നഗറിലെ വസതിയിൽ നിന്നാണ് ഇരുചക്ര വാഹനത്തിൽ ഉദ്യോഗസ്ഥൻ ഓഫിസിലേക്ക് എത്തിയത്. സമയം ലാഭിക്കാൻ വേണ്ടിയായിരുന്നു ഡോ. പൃഥ്വിരാജ് സംഖ്‌ലയുടെ ബൈക്ക് യാത്ര. ഐഎഎസ് ഉദ്യോഗസ്ഥൻ തന്‍റെ ജീവിതരീതിയെക്കുറിച്ചുള്ള വീഡിയോകൾ ഇടയ്‌ക്കിടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. മലിനീകരണത്തിനെതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സൈക്കിളിൽ സവാരി ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും വ്യായാമം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ജിമ്മിലെ വർക്കൗട്ടിന്‍റെ ദൃശ്യങ്ങളും പാചകം ചെയ്യുന്നതുമൊക്കെ അദ്ദേഹം ഇതിന് മുൻപ് പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ആരോഗ്യ സെക്രട്ടറിയായും പഞ്ചായത്ത് രാജ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Also read :ഹെൽമെറ്റില്ലാതെ ബൈക്ക് യാത്ര; അമിതാഭ് ബച്ചനും അനുഷ്‌ക ശർമയ്ക്കും പിഴ
also read: ബസ് ഓടിച്ച് ബിജു പ്രഭാകർ ഐഎഎസ്; ട്രോളുമായി കെഎസ്‌ആർടിസി