കേരളം

kerala

Railway Sniffer Dog Detected Ganja

ETV Bharat / videos

Railway Sniffer Dog Detected Ganja റോക്കി ഹീറോയാണ്, ട്രെയിനിൽ കടത്തിയ കഞ്ചാവ്‌ മണത്തു കണ്ടുപിടിക്കുന്ന ദൃശ്യം - ബംഗാളില്‍ നിന്നും തൃശൂരിലേക്ക് കഞ്ചാവ് കടത്തി

By ETV Bharat Kerala Team

Published : Sep 22, 2023, 1:36 PM IST

Updated : Sep 22, 2023, 2:50 PM IST

തൃശൂർ:പരിശീലനം ലഭിച്ച പൊലീസ് നായ്ക്കൾ കുറ്റവാളികളെ കണ്ടെത്തുന്നതും ബോംബ് സ്‌ക്വാഡിനൊപ്പം പരിശോധന നടത്തുന്നതും കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകൾ കണ്ടെത്തുന്നതും നാം വാർത്ത ദൃശ്യങ്ങളില്‍ കണ്ടിട്ടുണ്ട്. കേരള പൊലീസിന്‍റെ സ്‌നിഫർ ഡോഗ് ട്രെയിനില്‍ കടത്തിയ കഞ്ചാവ് കണ്ടെത്തുന്ന ദൃശ്യങ്ങളാണിത്. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് നടത്തിയ ഓപ്പറേഷനാണിത്. പശ്ചിമ ബംഗാളില്‍ നിന്നും തൃശൂരിലേക്ക് കടത്തിയ മൂന്നര കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ മൂർഷിദാബാദ് സ്വദേശികളും കേരളത്തിൽ നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നവരുമാണ് പിടിയിലായത്. നായ പരിശീലകൻ കലൈ സെൽവത്തിന്‍റെ നേതൃത്വത്തില്‍ റെയിൽവേ സ്‌നിഫർ ഡോഗ് റോക്കിയാണ് കഞ്ചാവ് മണത്തു കണ്ടു പിടിച്ചത്.  ഷെരീഫുൾ, തജറുദ്ദീൻ, ഹസിബിൾ എന്നിവരാണ് കഞ്ചാവ് കടത്തിയ കേസില്‍ പിടിയിലായത്. പ്രതികളെ പിടികൂടിയ സംഘത്തില്‍ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ പി ജുനൈദ്, ഇൻസ്പെക്‌ടർ എൻ സുദർശനകുമാർ, റെയിൽവേ ക്രൈം ഇന്‍റലിജിൻസ് എഎസ്ഐ ഫിലിപ്പ് ജോൺ, ആര്‍പിഎഫ് എഎസ്ഐ അനിൽ കുമാർ, പ്രിവന്‍റിവ് ഓഫിസർമാരായ സോണി കെ ദേവസ്സി, മനോജ് കുമാർ എംഎം, ഷാജി കെവി, സിവിൽ എക്സൈസ് ഓഫിസർമാരായ ഷാനുജ്‌ ടിഎസ്, സനീഷ് കുമാർ ടിഎസ്, നൂർജ കെഎച്ച്, റെയിൽവേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥന്‍ ടിഡി വിജോയ് എന്നിവരും ഉണ്ടായിരുന്നു.

Last Updated : Sep 22, 2023, 2:50 PM IST

ABOUT THE AUTHOR

...view details