കേരളം

kerala

Rahul mankoottathil

ETV Bharat / videos

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം: 'ഏതന്വേഷണവും നടക്കട്ടെ, പരാതി ആർക്കും കൊടുക്കാം'; രാഹുൽ മാങ്കൂട്ടത്തിൽ

By ETV Bharat Kerala Team

Published : Nov 17, 2023, 9:59 PM IST

എറണാകുളം:വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന ആരോപണത്തിൽ ഏത് അന്വേഷണവും നടക്കട്ടെയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്‌ രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിട്ടാണ് മുന്നോട്ട് പോയത്. സാങ്കേതികമായി മികവുള്ള ഏജൻസിയാണ് തെരെഞ്ഞെടുപ്പ് നടത്തിയത് (Rahul mankoottathil about fake election identity card allegation). വിവിധ ഘട്ടങ്ങളിലൂടെ കടന്നാണ് തെരെഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. ആശങ്കകളും പരാതികളും പറയാനുള്ള സമയം ലഭിച്ചിരുന്നു. ആ സമയത്ത് പലരും ഉന്നയിച്ച പരാതികൾ പരിഹരിച്ചിരുന്നു. സുതാര്യമായിരുന്നു എന്നതിൽ സംശയമില്ല. പരാതി ആർക്കും കൊടുക്കാമെന്നും രാഹുൽ പറഞ്ഞു. പരാതിയുണ്ടായ സാഹചര്യത്തെ കുറിച്ച് തനിക്ക് വ്യക്തതയില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഈ വിഷയം അറിഞ്ഞതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. സാധാരണ ജനങ്ങൾ പരാതി നൽകിയാൽ പൊലീസ് നീതിയുക്തമായി അന്വേഷിക്കാറില്ല. ഡിവൈഎഫ്ഐ പരാതി നൽകിയാലെങ്കിലും നീതിയുക്തമായി അന്വേഷിക്കട്ടെ. ഇത്തരം വിഷയങ്ങളിൽ മാത്രമാണ് ഡിവൈഎഫ്ഐയുടെ പേര് കേൾക്കുന്നത്. പാർട്ടി സംസ്ഥാന പ്രസിഡന്‍റിനെ തെരെഞ്ഞെടുക്കാൻ പാർട്ടി പ്രവർത്തകർ വോട്ട് ചെയ്യുന്ന പ്രക്രിയ ഡിവൈഎഫ്ഐ മനസിലാക്കട്ടെയെന്നും രാഹുൽ പറഞ്ഞു. അതേസമയം വ്യാജ തെരെഞ്ഞെടുപ്പ് കാർഡ് ഉണ്ടാക്കിയെന്ന ആരോപണം ഉന്നയിച്ചത് കെ സുരേന്ദ്രൻ ആണ്. നാളിതുവരെ വ്യാജ ആരോപണമല്ലാതെ ഒന്നും അദ്ദേഹം നടത്തിയിട്ടില്ല. ചാണ്ടി ഉമ്മനെതിരെ തമിഴ്‌നാട്ടിൽ ഭൂമിയുണ്ടെന്ന് കെ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചിട്ട് വർഷം എട്ട് കഴിഞ്ഞെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് തോൽക്കാനും അട്ടിമറിക്കാനും ഉള്ളതാണെന്നാണ് സുരേന്ദ്രന്‍റെ ധാരണ. ഒന്നര ലക്ഷം വ്യാജ ഐഡി കാർഡ് നിർമ്മിച്ചെന്ന ആരോപണം തെളിയിക്കപെട്ടിട്ടില്ല. ഇലക്ഷൻ കമ്മിഷന് കൃത്യമായ വിശദീകണം നൽകും. അത്രത്തോളം കുറ്റമറ്റ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇലക്ഷൻ കമ്മിഷൻ വിഷയം ഗൗരവമായി എടുത്തത് സ്വാഗതം ചെയ്യുന്നതായും രാഹുൽ പറഞ്ഞു. കമ്മിഷന്‍റെ കൂടി അംഗീകാരം ഈ പ്രക്രിയക്ക് ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

ABOUT THE AUTHOR

...view details