കേരളം

kerala

Kollam Kidnap Case; Sketch OF Accused Pathmakumar

ETV Bharat / videos

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; രേഖാചിത്രം വരച്ച ദമ്പതികള്‍ക്ക് ആനന്ദപ്രവാഹം - Kollam Kidnap Case

By ETV Bharat Kerala Team

Published : Dec 2, 2023, 6:13 PM IST

കൊല്ലം: ഓയൂരില്‍ നിന്നും ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ പ്രതികളുടെ രേഖാചിത്രം വരച്ച ദമ്പതികള്‍ക്ക് അഭിനന്ദന പ്രവാഹം. അഞ്ചാലും മൂട് സ്വദേശിയായ കൊച്ചുപറമ്പില്‍ ഷജിത്തും ഭാര്യ സ്‌മിതയുമാണ് കേരളത്തെ ഏറെ ആശങ്കയിലാക്കിയ കേസില്‍ പ്രധാന വഴിത്തിരിവായ പ്രതികളുടെ രേഖാചിത്രം വരച്ചത്. എഡിജിപി എംആർ അജിത് കുമാർ ദമ്പതികളെ അഭിനന്ദിച്ചു (Kollam Kidnap Case). കേരളത്തെ മുൾമുനയിൽ നിർത്തി പൊലീസിനെ ഏറെ വട്ടം ചുറ്റിച്ച കേസായിരുന്നു ഓയൂരിൽ നിന്നും ആറ് വയസുകാരിയെ തട്ടികൊണ്ട് പോയ സംഭവം. ഇതില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് ഷജിത്തും ഭാര്യ സ്‌മിതയും. കുട്ടിയെ ആശ്രാമം മൈതാനത്തില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഇരുവര്‍ക്കും പൊലീസിന്‍റെ വിളിയെത്തിയത്. അഞ്ച് മണിക്കൂര്‍ എടുത്താണ് പ്രതിയുടെ രേഖാചിത്രം വരച്ച് പൂര്‍ത്തിയാക്കിയത്. കുട്ടിയില്‍ നിന്നും വിവരം അന്വേഷിച്ച് കേസിലെ ഒന്നാം പ്രതിയായ പദ്‌മകുമാറിന്‍റെ  രേഖാചിത്രമാണ് ദമ്പതികള്‍ വരച്ചത് (Sketch OF Accused In Oyoor Kidnap). കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സഹായകമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇരുവരും പറഞ്ഞു. 10ലധികം ചിത്രങ്ങള്‍ വരച്ചതിന് ശേഷമാണ് പദ്‌മകുമാറിന്‍റെ മുഖച്ഛായയിലേക്ക് എത്തിയത്. പ്രതിയെന്ന് ഉറപ്പാക്കിയതിന് പിന്നാലെയാണ് രേഖാചിത്രം പുറത്ത് വിട്ടത്.  തിരുവനന്തപുരം സി-ഡിറ്റിലെ ആർടിസ്‌റ്റായ ഷജിത്തിനും ഭാര്യ ചിത്രകല അധ്യാപികയായ സ്‌മിതയ്ക്കും 2021 ൽ സംസ്‌ഥാന സർക്കാരിൻ്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 

also read:അബിഗേല്‍ സാറ റെജിക്കായി നാടടച്ച് തെരച്ചില്‍, വിവരം ലഭിക്കുന്നവര്‍ 112-ല്‍ അറിയിക്കണം

ABOUT THE AUTHOR

...view details