കേരളം

kerala

ക്വട്ടേഷന്‍ ആക്രമണത്തില്‍ പ്രതികള്‍ പിടിയില്‍

ETV Bharat / videos

15കാരന്‍ ക്വട്ടേഷന്‍ നല്‍കി, മൂന്നുപേരെ കുത്തിയ പ്രതികള്‍ പിടിയില്‍; പ്രകോപനം കളിസ്ഥലത്തുണ്ടായ തര്‍ക്കം - ക്വട്ടേഷന്‍ ആക്രമണത്തില്‍ പ്രതികള്‍ പിടിയില്‍

By

Published : Apr 9, 2023, 10:37 PM IST

തിരുവനന്തപുരം:15കാരന്‍ നല്‍കിയ ക്വട്ടേഷന്‍ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ കൗമാരക്കാരനടക്കം മൂന്നുപേർ അറസ്റ്റിൽ. മംഗലപുരം വെള്ളൂരിൽ ഇന്നലെ (ഏപ്രില്‍ എട്ട്) രാത്രിയായിരുന്നു ആക്രമണം. 

മംഗലപുരം സ്വദേശികളായ ഷെഹിൻ, അഷ്റഫ്, 15കാരന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കാപ്പ കേസിൽ കരുതൽ തടങ്കൽ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയവരാണ് ഷെഹിൻ, അഷ്റഫ് എന്നിവര്‍. മറ്റൊരു പ്രതിയായ ഷാനവാസ് ഓടി രക്ഷപ്പെട്ടു. കളിസ്ഥലത്തുണ്ടായ തർക്കമാണ് 15കാരന്‍ പരിചയക്കാരായ ഗുണ്ടകൾക്ക് ക്വട്ടേഷൻ കൊടുക്കാൻ കാരണം.

കുത്തേറ്റ ഒരാള്‍ ഐസിയുവില്‍:വെള്ളൂർ പള്ളിയിൽ നിന്നും നോമ്പുതുറയും പ്രാർഥനയും കഴിഞ്ഞുമടങ്ങുന്ന ആളുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. വെള്ളൂർ സ്വദേശികളായ നിസാമുദ്ദീൻ, സജിൻ, സനീഷ്, നിഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ നിസാമുദ്ദീൻ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സ്ഥിരം കുറ്റവാളികളുടെ നേതൃത്വത്തിൽ നാലുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം ടെക്നോ സിറ്റിയിൽ ഒളിച്ചിരുന്ന ഇവരെ ഇന്ന് വെളുപ്പിനാണ് കസ്റ്റഡിയിലെടുത്തത്.

ആദ്യവട്ടം ആക്രമണം നടത്തിയ ശേഷം മറ്റൊരിടത്തുവച്ച് ഇതേ പ്രതികള്‍ ഓട്ടോ ഡ്രൈവറെ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചു. തുടര്‍ന്ന്, പണവും മൊബൈൽ ഫോണും കവര്‍ന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ പനവൂർ സ്വദേശി സിദ്ദീഖ് ചികിത്സയിലാണ്. പ്രതികൾക്കെതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. പിടിയിലായ മൂവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. രക്ഷപ്പെട്ടയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം.  

ABOUT THE AUTHOR

...view details