Python Wrapped Around The Neck മദ്യ ലഹരിയിൽ കിടന്ന മധ്യവയസ്‌കന്‍റെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി, രക്ഷപ്പെട്ടത് തലനാരിഴയ്ക്കി - പെരുമ്പാമ്പ് ആക്രമണം
Published : Oct 21, 2023, 11:11 PM IST
കണ്ണൂർ: വളപട്ടണത്ത് മദ്യ ലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തില്‍ ചുറ്റിയ മധ്യവയസ്‌കന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. റോഡരികില്‍ കിടന്ന ഇയാളെ പെട്രോള്‍ പമ്പ് ജീവനക്കാരാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത് (Python Wrapped Around The Neck). രണ്ടു ദിവസം മുന്‍പാണ് സംഭവം. കണ്ണൂർ- കാസര്‍കോട് ദേശീയ പാതയിലെ വളപട്ടണം ടോള്‍ ബൂത്തിന് സമീപം മദ്യപിച്ചു ബോധരഹിതനായി കിടന്നിരുന്ന വളപട്ടണം കളരിവാതുക്കല്‍ സ്വദേശിയായ മധ്യവയസ്‌കന്‍റെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. മദ്യലഹരിയിലായതിനാല്‍ ഇയാള്‍ ആദ്യം അറിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് ശ്വാസം കിട്ടാതെയായപ്പോള്‍ ഞെട്ടുകയായിരുന്നു. ഉറക്കത്തില്‍ നിന്നും ഒരുവിധം എഴുന്നേറ്റയാള്‍ തൊട്ടടുത്തുളള വളപട്ടണം ടോള്‍ ബൂത്തിന് സമീപത്തുളള പെട്രോള്‍പമ്പിലേക്ക് ഒരുവിധം എത്തിപ്പെടുകയായിരുന്നു. ഇതുകണ്ട ലോറി ഡ്രൈവര്‍ പെട്രോള്‍ പമ്പു ജീവനക്കാരനെ വിവരമറിയിക്കുകയും പാമ്പിന്‍റെ ഭാരം കൊണ്ടു തറയില്‍ വീണ ഇയാളുടെ കഴുത്തില്‍ നിന്നും പാമ്പിനെ സാഹസികമായി വേര്‍പ്പെടുത്തുകയുമായിരുന്നു. ഒടുവില്‍ പാമ്പ് ലോറിക്കടിയിലൂടെ ഇഴഞ്ഞ് കുറ്റിക്കാട്ടിലേക്ക് പോയി. പെരുമ്പാമ്പ് ചുറ്റിയ മധ്യവയസ്‌കന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വളപട്ടണം ടോള്‍ ബൂത്തിനടുത്തുളള കരിങ്കല്‍ കെട്ടിലെ കിണറിലാണ് പെരുമ്പാമ്പുകള്‍ പെരുകുന്നത്. അന്‍പതോളം പെരുമ്പാമ്പുകള്‍ ഇവിടെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.