കേരളം

kerala

പുതുപ്പള്ളി നാളെ പോളിങ് ബൂത്തിലേക്ക്

ETV Bharat / videos

Puthuppally Bypoll Tomorrow : പുതുപ്പള്ളി നാളെ പോളിങ് ബൂത്തിലേക്ക് ; പ്രതീക്ഷയില്‍ മുന്നണികള്‍ - campaign today

By ETV Bharat Kerala Team

Published : Sep 4, 2023, 12:57 PM IST

കോട്ടയം : പുതുപ്പള്ളി നാളെ പോളിങ് ബൂത്തിലേക്ക്. ഉപതെരഞ്ഞെടുപ്പിനായി പോളിങ് ബൂത്തുകൾ സജ്ജമായിക്കഴിഞ്ഞു (Puthuppally Bypoll Tomorrow ). പോളിങ് സാമഗ്രികളുടെ വിതരണം കോട്ടയം ബസേലിയസ് കോളജിൽ ആരംഭിച്ചിട്ടുണ്ട്. രാവിലെ 7 മണിക്കാണ് വിതരണം തുടങ്ങിയത്. 872 ഉദ്യോഗസ്ഥരെയാണ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. 182 ബൂത്തുകളാണ് ആകെയുള്ളത്. ഇവയിൽ നാലെണ്ണം സെൻസിറ്റീവ് ബൂത്തുകൾ ആണ്. പാമ്പാടി വെള്ളൂർ സെൻട്രൽ എൽപിഎസിലെ നാലെണ്ണമാണ് പ്രശ്‌നസാധ്യതാ ബൂത്തുകള്‍. ഇവിടെ കൂടുതൽ സുരക്ഷ ഏർപ്പെടുത്തും. ഇന്ന് നിശബ്‌ദ പ്രചാരണമാണ് നടക്കുന്നത്. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. 675 പൊലീസുകാര്‍ക്കൊപ്പം കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങളും സുരക്ഷയ്ക്കായുണ്ടാകും.182 ബൂത്തുകളിലും വെബ്‌കാസ്‌റ്റിങ് ഉണ്ടായിരിക്കും. 1,76417 വോട്ടർമാരാണ് പുതുപ്പള്ളിയിൽ ഉള്ളത്. കോട്ടയം ജില്ല കലക്‌ടർ വി.വിഗ്നേശ്വരി വിതരണ കേന്ദ്രത്തിൽ എത്തി നടപടികൾ വിലയിരുത്തി. അതേസമയം വോട്ടർമാരെ സഹായിക്കാൻ യുഡിഎഫ് പുതുപ്പള്ളിയിൽ ഡിജിറ്റൽ സ്ലിപ്പിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.വോട്ടർമാർ പ്രത്യേക മൊബൈല്‍ നമ്പറിലേക്ക് ബൂത്ത് നമ്പർ അയച്ചാൽ അവരുടെ പേരും പോളിങ്‌ സ്‌റ്റേഷനും ബാലറ്റ് മോഡൽ പോസ്‌റ്ററും ഉടൻ ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. മണ്ഡലത്തിലെ യുവ വോട്ടർമാരെ ലക്ഷ്യമിട്ടാണ് പ്രധാനമായും യുഡിഎഫ് ഇത്തരം ഒരു സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരം ഒരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്ന് യുഡിഎഫ്‌ കൺവീനർ ഫിലിസൺ മാത്യു പറഞ്ഞു. നമ്പർ സേവ് ചെയ്യാതെ തന്നെ ക്യുആർ കോഡ് ഉപയോഗിച്ച് മെസേജ് ചെയ്യാനും സാധിക്കും.

ABOUT THE AUTHOR

...view details