കേരളം

kerala

udf-is-worthless-said-dr-thomas-isaac

ETV Bharat / videos

Puthuppally bypoll Thomas Isaac on UDF വികസനത്തിന് തുരങ്കം വയ്‌ക്കുന്നു, പുതുപ്പള്ളിയില്‍ യുഡിഎഫിന് തിരിച്ചടി നല്‍കണം; തോമസ് ഐസക് - ജെയ്‌ക്ക്‌ സി തോമസ്‌

By

Published : Aug 21, 2023, 1:04 PM IST

കോട്ടയം: കിഫ്ബി പോലെ പുതിയ രീതികൾ ഉപയോഗപ്പെടുത്തി കേരളം വികസന പാതയിൽ നീങ്ങുമ്പോൾ യുഡിഎഫ്‌ (UDF) അതിനു തുരങ്കം വയ്ക്കുകയാണെന്ന് ഡോ തോമസ് ഐസക്. പുതുപ്പള്ളിയിൽ നടന്ന വികസന സംവാദ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എൽഡിഎഫ്‌ (LDF) ഭരണത്തിൽ വന്നപ്പോൾ യുഡിഎഫിന്‍റെ (UDF) ഭരണകാലത്തിലധികം വികസനം പുതുപ്പള്ളിയിൽ ഉണ്ടായി. ഇതിനു തുടർച്ച വേണ്ടേയെന്ന് പുതുപ്പള്ളിക്കാർ ആലോചിക്കണം. ഇത് വരും ദിവസങ്ങളിൽ ചർച്ച ചെയ്യണം. ബിജെപിയെ (BJP) കൂട്ടുപിടിച്ച് നാടിന്‍റെ വികസനത്തിന് തടസം നിൽക്കുന്ന യുഡിഎഫിനു (UDF) പുതുപ്പള്ളിയിലെ ജനങ്ങൾ ഒരു ഷോക്ക് ട്രീറ്റ്‌മെന്‍റ് കൊടുക്കണമെന്നും തോമസ് ഐസക് പറഞ്ഞു. വികസന വിരുദ്ധതയെന്ന യുഡിഎഫിന്‍റെ രാഷ്‌ട്രീയത്തിന് തിരിച്ചടി നൽകണം. ഈ രാഷ്‌ട്രീയത്തെ ജനം അംഗീകരിക്കില്ലെന്നത് സന്ദേശമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. വികസന സംവാദ സദസിന് മുൻപ് പുതുപ്പള്ളി കവലയിൽ വികസന സന്ദേശ റാലി നടന്നു. മന്ത്രി വി എൻ വാസവൻ, തോമസ് ചാഴിക്കാടൻ എംപി, രാമചന്ദ്രൻ കടന്നപ്പള്ളി, പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസ്‌ (Jaick C Thomas), സുബാഷ് പി വർഗീസ് തുടങ്ങിയ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details