Puthuppally Bypoll Result Kozhikode DCC Celebration മുദ്രാവാക്യവും നൃത്തചുവടും : പുതുപ്പള്ളി വിജയത്തിൽ കോഴിക്കോട് ഡിസിസി ആഘോഷം - ചാണ്ടി ഉമ്മന്‍റെ വിജയം
Published : Sep 8, 2023, 4:35 PM IST
കോഴിക്കോട് :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ (Puthuppally Bypoll) റെക്കോർഡ് ഭൂരിപക്ഷത്തോടെയുള്ള ചാണ്ടി ഉമ്മന്‍റെ വിജയം ആഘോഷിച്ച് കോഴിക്കോട് ഡിസിസി (Kozhikode DCC Celebration). വോട്ടെണ്ണൽ ഫലം വന്നതോടെ നൃത്തം ചെയ്‌തും മുദ്രാവാക്യം വിളിച്ചും ഉത്സവ പ്രതീതിയിലാണ് കോൺഗ്രസ് പ്രവർത്തകർ വിജയം ആഘോഷിക്കുന്നത്. ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മനും പുതുപ്പള്ളി വോട്ടർമാർക്കും കോഴിക്കോടിന്‍ അഭിവാദ്യങ്ങൾ എന്നുമാണ് പ്രവർത്തകർ മുദ്യാവാക്യം മുഴക്കിയത്. കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിൽ നടന്ന വിജയാഘോഷത്തിൽ വനിത പ്രവർത്തകരുൾപ്പടെയുള്ളവർ ഒരു പോലെ പങ്കാളികളായി. സെപ്‌റ്റംബർ അഞ്ചിന് നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന് പുറത്തുവന്നപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷം വരെ തകർത്തുകൊണ്ടാണ് മകൻ ചാണ്ടി ഉമ്മൻ (Chandy Oommen) നിയമസഭയിലെത്തിയത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. 80,144 വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മൻ നേടിയപ്പോൾ 42,425 വോട്ടുകളോടെ എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസ് രണ്ടാം സ്ഥാനത്തേക്കും 6,558 വോട്ടുകൾ മാത്രം നേടി ബിജെപി മൂന്നാം സ്ഥാനത്തേയ്‌ക്കും പിന്തള്ളപ്പെടുകയായിരുന്നു.