കേരളം

kerala

Oommen Chandy

ETV Bharat / videos

Oommen Chandy | 'എതിരാളികൾ പോലും ആരാധിക്കുന്ന നേതാവ് ': ജനങ്ങൾക്ക് പറയാനുള്ളത് - Kozhikode news

By

Published : Jul 18, 2023, 12:46 PM IST

കോഴിക്കോട് : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ രാഷ്‌ട്രീയ വിവേചവനമില്ലാതെ അനുശോചനമറിക്കുകയാണ് കോഴിക്കോട്ടെ പൊതുജനം. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇറങ്ങി ചെന്ന് പ്രവർത്തിക്കുന്ന ജനകീനയായ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹമെന്നാണ് വിവിധ രാഷ്‌ട്രീയ പ്രവർത്തകർ പറഞ്ഞുവെക്കുന്നത്. 

രാഷ്‌ട്രീയം പഠിക്കുന്ന കാലത്ത് കെ എസ്‌ യു കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള മഹത് വ്യക്തി, രാഷ്‌ട്രീയമായി വിരോധമുള്ളപ്പോഴും വ്യക്തിപരമായി വലിയ ബഹുമാനമാണ്  -കുഞ്ഞിക്കണ്ണൻ

ആളുകളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ മനസുള്ള നേതാവ്. എതിരാളികൾ പോലും ആരാധിക്കുന്ന നേതാവിൻ്റെ വിയോഗം നാടിൻ്റെ നഷ്‌ടം - പി കണ്ണൻ

ഇന്നുവരെ കേരളം കണ്ടതിൽ വെച്ച് ജനകീയനായ മുഖ്യമന്ത്രി, പ്രവർത്തിയിൽ ആർക്കും ദോഷം വരുത്താത്ത അഹംഭാവമില്ലാത്ത നേതാവ്. വ്യക്തിഹത്യ നടത്തി പലരും ഉമ്മൻചാണ്ടിയെ തകർക്കാൻ ശ്രമിച്ചു - റഹിം എലൈറ്റ്

ഇന്ന് പുലർച്ചെ 4.25 ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ജനപ്രിയ രാഷ്‌ട്രീയ നേതാവായ ഉമ്മൻ ചാണ്ടിയുടെ അന്ത്യം. 53 കൊല്ലം പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മത്സരിച്ച, രണ്ട് തവണ കേരള മുഖ്യമന്ത്രിയായ, ആൾക്കൂട്ടത്തെ ആത്മബലമാക്കി മാറ്റുന്ന നേതാവിന്‍റെ വിയോഗത്തിൽ കേരളത്തിൽ രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം നടക്കും.

ABOUT THE AUTHOR

...view details