കേരളം

kerala

ഇടുക്കിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ്; ആശങ്കയില്‍ ജനങ്ങള്‍, പ്രതിഷേധം

ETV Bharat / videos

construction activities| ഇടുക്കിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ്; ആശങ്കയില്‍ ജനങ്ങള്‍, പ്രതിഷേധം - ഭൂപതിവ് ചട്ടഭേദഗതി

By

Published : Aug 4, 2023, 5:08 PM IST

ഇടുക്കി:ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി സോണുകള്‍ തിരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിറങ്ങിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഇപ്പോള്‍ ഇറങ്ങിയിട്ടുള്ള ഉത്തരവ് ജില്ലയിലെ ആളുകള്‍ക്ക് ജീവിക്കാന്‍ വയ്യാത്ത സാഹചര്യം സൃഷ്‌ടിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. ഭൂപതിവ് ചട്ടഭേദഗതി നടപടിയില്ലാതെ നീളുമ്പോള്‍ പുതിയതായി വരുന്ന ഉത്തരവുകള്‍ ജില്ലയിലെ ജനങ്ങളെ ഒറ്റപ്പെടുത്തുന്ന നടപടിയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി സോണുകള്‍ തിരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിറങ്ങിയ ഉത്തരവിനെതിരെയാണ് ഇപ്പോള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയരുന്നത്. നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന വില്ലേജുകള്‍ക്ക് പുറമെ കൂടുതല്‍ പഞ്ചായത്തുകള്‍ കൂടിയിപ്പോള്‍ നിയന്ത്രണ പരിധിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത് ജില്ലയ്ക്ക് ഇരട്ടി പ്രഹരമായിരിക്കുകയാണ്. ഇപ്പോള്‍ ഇറങ്ങിയിട്ടുള്ള ഉത്തരവ് ജില്ലയിലെ ആളുകള്‍ക്ക് ജീവിക്കാന്‍ വയ്യാത്ത സാഹചര്യമാണ് ഉള്ളതെന്ന് ഇടുക്കി നിവാസികൾ പറയുന്നു. ജില്ലയിലെ 13 പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ജില്ല കലക്‌ടറുടെ ഉത്തരവ് ഇടുക്കിയിലെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് അതിജീവന പോരാട്ട വേദി പറയുന്നു. കോടതിയെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന നാടകത്തെ തെരുവില്‍ നേരിടേണ്ടി വരും. ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മൗനം വെടിഞ്ഞ് മുന്നോട്ട് വരണമെന്നും അതിജീവന പോരാട്ട വേദി ചെയര്‍മാന്‍ റസാഖ് ചൂരവേലി പറഞ്ഞു. വണ്‍ ഇന്‍ഡ്യ വണ്‍ എര്‍ത്ത് എന്ന പരിസ്ഥിതി സംഘടന ഹൈക്കോടതിയില്‍ നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് 13 പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവിറങ്ങിയിട്ടുള്ളത്. ഉത്തരവ് പ്രകാരം ഭൂപതിവ് ചട്ടം ഭേദഗതി ചെയ്‌താലും 13 പഞ്ചായത്തുകളിലുള്ളവര്‍ക്ക് അതിന്‍റെ പ്രയോജനം ലഭിക്കില്ല. ഇതുവരെ നിര്‍മാണ പ്രവര്‍ത്തനകള്‍ക്കുള്ള അനുമതി റവന്യൂ നിയമങ്ങള്‍ക്കും കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്കും വിധേയമായിരുന്നെങ്കില്‍ 13 പഞ്ചായത്തുകളില്‍ ഇനി മുതല്‍ ദുരന്ത നിവാരണ നിയമം കൂടി ബാധകമാകും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മലയോര ജനതയെ സംബന്ധിച്ച് വീണ്ടും നിര്‍മാണ നിരോധന നിയമ ഉത്തരവ് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 

ABOUT THE AUTHOR

...view details