ഇന്ത്യന്‍ സൈനികര്‍ക്ക് ജനങ്ങളുടെ അഭിവാദ്യം; കശ്‌മീരിൽ പാക് പതാക കത്തിച്ച് പ്രതിഷേധം - പ്രതിഷേധക്കാര്‍ പാക് പതാക കത്തിച്ചു
Published : Nov 23, 2023, 8:29 PM IST
ജമ്മു കശ്‌മീർ: ധീരരായ ഇന്ത്യൻ ആർമിയിലെ രണ്ട് ക്യാപ്റ്റൻമാരും രണ്ട് ജവാൻമാരും വീരമൃത്യു വരിച്ച രജൗരി ഏറ്റുമുട്ടലിനെതിരെ പ്രതിഷേധിച്ച് മിഷൻ സ്‌റ്റേറ്റ്‌ഹുഡ് പ്രസിഡന്‍റ് സുനിൽ ഡിംപിൾ പാക് വിരുദ്ധ പ്രതിഷേധത്തിന് നേതൃത്വം നൽകി (Protest in jammu against Pakistan for killing army jawans). ഏറ്റുമുട്ടലിൽ പ്രതികരിച്ച് കോലം കത്തിക്കുകയും പതാകകൾ കത്തിക്കുകയും ചെയ്‌തു. പാകിസ്ഥാനുമായി യുദ്ധം ആരംഭിക്കാനും, വെടിനിർത്തൽ കരാർ ലംഘനം, ആയുധങ്ങൾ, മയക്കുമരുന്ന്, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, എന്നിവയെ തകർക്കാൻ ജമ്മു കശ്‌മീരിൽ ഓപ്പറേഷൻ ആരംഭിക്കണമെന്നും ഡിംപിൾ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടു. വ്യാഴാഴ്‌ച (23.11.23) പുലർച്ചെയുണ്ടായ വെടിവെപ്പിൽ രണ്ട് സൈനികർക്ക് കൂടി പരിക്കേറ്റിരുന്നു. ബുധനാഴ്‌ച രാവിലെ വെടിവയ്‌പ്പുണ്ടായപ്പോൾ നാല് സൈനിക ഉദ്യോഗസ്ഥരിൽ ഓഫീസർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരും രണ്ട് ജവാൻമാരും വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തിൽ ക്യാപ്‌റ്റൻ എംവി പ്രഞ്ജൽ ക്യാപ്റ്റൻ ശുഭം എന്നിവരടക്കമുളള സൈനികരാണ് വീരമൃത്യു വരിച്ചത്. രജൗരിയിലെ ധർമ്മസൽ കമൽകോട്ട് വനമേഖലയിൽ ഒളിച്ചിരുന്ന ഒരു കൂട്ടം തീവ്രവാദികളെ കണ്ടെത്തുന്നതിനായി സൈന്യവും പൊലീസും തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.