കേരളം

kerala

രാമന്‍കുളത്തെ വീണ്ടെടുക്കാനൊരുങ്ങി വെള്ളൂര്‍ നിവാസികള്‍

ETV Bharat / videos

വിസ്‌മൃതിയിലേക്ക് വിടില്ല; രാമന്‍കുളത്തെ വീണ്ടെടുക്കാനൊരുങ്ങി വെള്ളൂര്‍ നിവാസികള്‍, നീന്തല്‍ കുളമാക്കാന്‍ തീരുമാനം - രാമന്‍കുളം നികത്തി

By

Published : Jun 10, 2023, 12:13 PM IST

കണ്ണൂര്‍: ദേശീയ പാത നിര്‍മാണത്തിനായി വിട്ടുകൊടുത്ത പയ്യന്നൂര്‍ വെള്ളൂര്‍ ഗ്രാമത്തിലെ രാമന്‍കുളത്തെ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി നാട്ടുകാര്‍. കുളത്തെ പകുതിയായി മുറിച്ച് കൊണ്ടുള്ള ദേശീയപാത നിര്‍മാണത്തിന് പിന്നാലെയാണ് ശേഷിക്കുന്ന ഭാഗം സംരക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമം ആരംഭിച്ചത്. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള കുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. 

ദേശീയപാതയ്‌ക്കായി കുളം വിട്ടു കൊടുത്തപ്പോള്‍ അത് ഓരോ വെള്ളൂരുകാരനെയും ദുഃഖത്തിലാക്കിയിരുന്നു. ദേശീയ പാത നിര്‍മാണത്തിന്‍റെ ഭാഗമായി കുളം മുഴുവനായും മണ്ണിട്ട് മൂടണമെന്നാണ് ദേശീയ പാത നിർമാണ കമ്പനി തീരുമാനിച്ചിരുന്നത്. എന്നാല്‍ കുളം മണ്ണിട്ട് നികത്തിയുള്ള ദേശീയ പാത നിര്‍മാണത്തിന്  പ്രദേശ വാസികള്‍ എതിര്‍പ്പ് അറിയിച്ചതോടെ പയ്യന്നൂര്‍ എംഎല്‍എ ഇടപെട്ട് അത് തടഞ്ഞു. 

കുളം നികത്താനായി നിക്ഷേപിച്ച മണ്ണ് കമ്പനി അധികൃതര്‍ തന്നെ നീക്കം ചെയ്‌തു. കുളത്തിന്‍റെ 25 ശതമാനം ഭാഗം ദേശീയ പാത നിര്‍മാണത്തിനായി മണ്ണിട്ട് നികത്തിയപ്പോള്‍ ബാക്കി ഭാഗം കുളമായി തന്നെ നിലനിര്‍ത്തുകയാണുണ്ടായത്. മണ്ണ് നീക്കം ചെയ്‌ത കുളത്തിന്‍റെ വശങ്ങള്‍ കെട്ടി നീന്തല്‍ കുളമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.  

ABOUT THE AUTHOR

...view details