'വെറും ദോശയല്ല, വിവിഐപി ദോശ'; തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലില്‍ ദോശ ചുട്ട് പ്രിയങ്ക ഗാന്ധി - കര്‍ണാടക
മൈസൂരു:തെരഞ്ഞെടുപ്പ് പ്രചരണ ചൂടിനിടെ ദോശ ചുട്ടുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. മൈസൂരുവിലും ചാമരാജനഗർ ജില്ലയിലുമായുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ ദോശ ചുടല്‍. സംഗതി വൈറലായതോടെ സമൂഹമാധ്യമങ്ങളും ഇത് ഏറ്റെടുത്തു.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തിയ പ്രിയങ്ക കഴിഞ്ഞദിവസം മൈസൂരുവിലായിരുന്നു തങ്ങിയത്. താമസിച്ച സ്വകാര്യ ഹോട്ടലില്‍ നിന്നും ഇന്ന് പകല്‍ ശൃംഗേരിയിലേക്ക് പോകുംവഴി മൈസൂരുവിലെ അഗ്രഹാരയിലുള്ള ഒരു ചെറിയ ഹോട്ടലില്‍ പ്രിയങ്ക എത്തി. ദോശ കഴിക്കുന്നതിനിടെ കടയുടമയുമായും കടയിലെത്തിയ മറ്റ് ആളുകളോടും പ്രിയങ്ക സംവദിച്ചു.
രുചികരമായ ദോശ കഴിച്ചപ്പോള്‍ ദോശ ചുടാന്‍ ആഗ്രഹം. പിന്നെ നേരെ ഹോട്ടലിലെ അടുക്കളയിലോട്ട്. തന്‍റെ കൈ കൊണ്ട് മസാല ദോശയുണ്ടാക്കി കടയുടമയ്‌ക്ക് നല്‍കിയപ്പോള്‍ അദ്ദേഹവും ഹാപ്പി. മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പ്രിയങ്ക പാചകം ചെയ്‌ത ദോശ രുചികരമായിരുന്നു എന്ന് പറയാനും അദ്ദേഹം മറന്നില്ല. ഈ സമയം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറും കര്‍ണാടകയുടെ ചുമതലയുള്ള രണ്‍ദീപ് സുര്‍ജേവാലയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു.