കേരളം

kerala

പോൺ സൈറ്റുകളുടെ സ്റ്റിക്കർ പതിച്ച ബസ്

ETV Bharat / videos

Porn Site Sticker on Bus | നിരോധിത പോൺ സൈറ്റുകളുടെ സ്റ്റിക്കർ പതിച്ചു ; തൃശൂരിൽ 'മായാവി' ബസ് പൊലീസ് കസ്‌റ്റഡിയിൽ - സ്റ്റിക്കർ പതിച്ച ബസ് പിടികൂടി

By

Published : Jul 11, 2023, 3:23 PM IST

തൃശൂർ : നിരോധിത പോൺ സൈറ്റുകളുടെ സ്റ്റിക്കർ പതിച്ച ബസ് പൊലീസ് പിടികൂടി. കൊടുങ്ങല്ലൂർ - കുറ്റിപ്പുറം റൂട്ടിലോടുന്ന 'മായാവി' എന്ന ബസാണ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. നിരോധിത പോൺ സൈറ്റുകളുടെ സ്റ്റിക്കർ പതിച്ച ബസ് സർവീസ് നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. 

ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൃശൂർ നഗരത്തിൽ നിന്ന് ബസ് പിടികൂടിയത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നാണ് സ്റ്റിക്കർ പതിച്ചതെന്നും പോൺ സൈറ്റിന്‍റെ സ്റ്റിക്കർ ആണെന്ന് അറിഞ്ഞിരുന്നില്ലെനും ജീവനക്കാർ പൊലീസിനോട് പറഞ്ഞു. തുടർന്ന് ബസിൽ നിന്ന് സ്റ്റിക്കർ ജീവനക്കാർ തന്നെ നീക്കം ചെയ്‌തു. 

also read :Theft | വീട്ടിൽ നിന്നും 87 പവന്‍ സ്വര്‍ണം കവർന്ന സംഭവം; പ്രതി പിടിയിൽ, സംഭവം തിരുവനന്തപുരത്ത്

ബസ് നിലവിൽ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. സ്റ്റിക്കർ പതിച്ചതിന്‍റെ കാരണം എന്താണെന്ന് കണ്ടെത്തുമെന്നും, കൂടുതൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. ഇത്തരം സ്റ്റിക്കർ പതിച്ച ബസുകൾ വേറെയും നിരത്തില്‍ ഓടുന്നുണ്ടോ എന്നതും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details