കേരളം

kerala

ആനയിറങ്കല്‍ അണക്കെട്ട് തുറന്നു

ETV Bharat / videos

നിറഞ്ഞ് കവിഞ്ഞ് ആനയിറങ്കല്‍; അണക്കെട്ട് തുറന്നു; ദാഹമടക്കി പന്നിയാര്‍ - kerala news updates

By

Published : Mar 9, 2023, 4:57 PM IST

ഇടുക്കി:  ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ എത്തി  നിറഞ്ഞൊഴുകിയ ആനയിറങ്കല്‍ അണക്കെട്ട് തുറന്നു.  വേനല്‍ കടുത്ത് പന്നിയാറിലെ പവർ ഹൗസിൽ വൈദ്യുത ഉത്പാദനം പ്രതിസന്ധിയിലായതോടെയാണ് അണക്കെട്ട് തുറന്ന്  വെള്ളം പുറത്തേക്ക് ഒഴുക്കിയത്. ഇന്ന് രാവിലെ 10 മണി മുതലാണ് അണക്കെട്ടിലെ വെള്ളം തുറന്ന് വിടാന്‍ തുടങ്ങിയത്.   

വേനല്‍ കനത്താല്‍ ജില്ലയിലെ ഒരു വിധം അണക്കെട്ടുകളിലെല്ലാം  ജലനിരപ്പ് താഴാറാണ് പതിവ്. എന്നാല്‍ ആനയിറങ്കല്‍ അണക്കെട്ട് ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമാണ്. വേനല്‍ ചൂട് കനക്കുമ്പോഴാണ്  ആനയിറങ്കല്‍ നിറഞ്ഞ് തുളുമ്പി സുന്ദരിയാകുന്നത്. 

വേനല്‍ കാലത്ത് ജല സമൃദ്ധമാകുന്ന സംസ്ഥാനത്തെ ഏക അണക്കെട്ട് ആനയിറങ്കല്‍ അണക്കെട്ടാണ്. സ്ലൂയിസ് ഗേറ്റ് തുറന്ന് ഘട്ടം ഘട്ടമായി പന്നിയാറിലൂടെ 11.57 ക്യുമിക്‌സ് വെള്ളമാണ് ഒഴുക്കി വിട്ടത്. അണക്കെട്ട് തുറന്ന് വിട്ട സാഹചര്യത്തില്‍ പന്നിയാര്‍ പുഴയുടെ  ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു.  

കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ കുടിവെള്ളത്തിനായി  പന്നിയാർ പുഴയെ  ആശ്രയിക്കുന്ന അഞ്ച് പഞ്ചായത്തുകളിലെ ആയിര കണക്കിന് കുടുംബങ്ങള്‍ക്ക് വേനല്‍കാലത്ത് ആനയിറങ്കല്‍ തുറന്ന് വിടുന്നത് ഏറെ ആശ്വാസം തന്നെയാണ്. പന്നിയാര്‍ പദ്ധതിയുടെ സഹായ അണക്കെട്ട് കൂടിയാണ് ആനയിറങ്കല്‍. കേരളത്തിലെ മൂന്ന് എര്‍ത്ത് ഡാമുകളില്‍ ഒന്നായ ആനയിറങ്കലിന്‍റെ ഒരു ഭാഗം വനവും മറു ഭാഗം കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന  തേയില തോട്ടങ്ങളുമാണ്.   

ABOUT THE AUTHOR

...view details