കേരളം

kerala

മാലപൊട്ടിക്കൽ കേസ്; പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു

ETV Bharat / videos

CCTV Visual| മാലപൊട്ടിക്കൽ കേസ്; പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു - കാസർകോട്

By

Published : Jun 24, 2023, 4:55 PM IST

കാസർകോട്:മാലപൊട്ടിക്കൽ കേസുകൾ വര്‍ധിച്ചതോടെ പരിശോധന ശക്തമാക്കി പൊലീസ്. പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു. രണ്ടു യുവാക്കൾ ആണ് ദൃശ്യത്തിൽ ഉള്ളത്.

ബേക്കൽ, മേൽപ്പറമ്പ് സ്‌റ്റേഷൻ പരിധികളിലായി കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ മൂന്നു കേസുകൾ ആണ് രജിസ്‌റ്റർ ചെയ്‌തത്. ബൈക്കിലെത്തിയ സംഘമാണ് മാല പൊട്ടിക്കുന്നത്. ഇരുചക്ര വാഹനത്തിലെത്തി സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചെടുത്ത്‌ രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി. 

മേൽപറമ്പ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന മാലപൊട്ടിക്കൽ സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടയിലാണ് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. മോഷണം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവിയിലാണ് രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്. ഹെൽമെറ്റ് ധരിക്കാതെയാണ് യുവാക്കൾ ബൈക്കിൽ സഞ്ചരിക്കുന്നതെന്ന് പൊലീസ് പുറത്തുവിട്ട ദൃശ്യത്തിലുണ്ട്. 

ശേഷം, ഇവര്‍ നടന്നു പോകുന്നതും ദൃശ്യത്തിൽ ഉണ്ട്. പൊലീസ്‌ അന്വേഷണത്തിൽ ഈ ബൈക്ക്‌ കളനാടുനിന്ന്‌ കവർന്നതായി കണ്ടെത്തി. ബൈക്ക്‌ പിന്നീട്‌ പയ്യന്നൂരിൽ ഉപേക്ഷിക്കപ്പട്ട നിലയിലും കണ്ടെത്തി. 

ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെയും കടകളിലും വീടുകളിലും തനിച്ചുകഴിയുന്ന സ്ത്രീകളെയും ലക്ഷ്യമാക്കിയാണ് മാലപൊട്ടിക്കൽ സംഘം വ്യാപകമായത്‌. ഇന്നലെ രണ്ടിടങ്ങളിൽ സമാനമായി മോഷണവും ഒരുസ്ഥലത്ത്‌ മോഷണ ശ്രമവും ഉണ്ടായിരുന്നു. സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details