കേരളം

kerala

മുടി ദാനം ചെയ്‌ത് പൊലീസ് ഉദ്യോഗസ്ഥ

ETV Bharat / videos

മുടി സൗന്ദര്യ അടയാളം മാത്രമല്ല, കനിവിന്‍റെ പ്രതീകം കൂടിയാണ് ; ക്യാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്‌ത് പൊലീസ് ഉദ്യോഗസ്ഥ - latest news in Kozhikode

By

Published : Mar 30, 2023, 8:37 PM IST

കോഴിക്കോട് :ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വന്തം മുടി ദാനം ചെയ്‌ത് മാതൃകയായി വനിത പൊലീസ് ഉദ്യോഗസ്ഥ. കാക്കൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫിസറായ സുജാതയാണ് രോഗികള്‍ക്കായി മുടി ദാനം ചെയ്‌തത്. ക്യാന്‍സര്‍ രോഗികള്‍ക്ക്  നല്‍കുന്നതിനായി മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ബിഗ് ബാങ്കിലേക്കാണ് സുജാത തന്‍റെ മുടി ദാനം ചെയ്‌തത്. 

മുടി സൗന്ദര്യ അടയാളം മാത്രമല്ല. കനിവിന്‍റെ പ്രതീകം കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് സുജാത. ജോലി തിരക്കിനിടയിലും ശ്രദ്ധയോടെ പരിപാലിച്ച മുടിയാണ് രോഗികള്‍ക്ക് നല്‍കാന്‍ അപര്‍ണ കൈമാറുന്നത്. മുടി മുറിച്ച് നീക്കിയാല്‍ അത് സൗന്ദര്യത്തെ ബാധിക്കുമോയെന്ന  ഭയം ഒട്ടുമില്ലാതെയാണ് സുജാത മുടി മുറിച്ച് നല്‍കാന്‍ തീരുമാനിച്ചത്. 

പൊലീസ് ഉദ്യോഗസ്ഥരുടെ മുടി ദാനം നേരത്തെയും :  കാഞ്ഞങ്ങാട്ടെ സിവില്‍ പൊലീസ് ഓഫിസര്‍ അപര്‍ണ സ്വന്തം മുടി ദാനം ചെയ്‌തതിന് പിന്നാലെയാണ് കോഴിക്കോട് നിന്നുള്ള ഈ വാര്‍ത്ത കൂടി വരുന്നത്. രോഗികള്‍ക്ക് സന്തോഷം ലഭിക്കുമെങ്കില്‍ അതിനപ്പുറം സംതൃപ്‌തി വേറെയില്ലെന്നാണ് അപര്‍ണ പറയുന്നത്. 

ബേക്കല്‍ സ്റ്റേഷനില്‍ നടന്ന ജനമൈത്രി ക്യാമ്പില്‍ വച്ചാണ് അപര്‍ണ മുടി മുറിച്ച് നല്‍കിയത്. ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കി‌ടെ മുടി കൊഴിയുന്നത് മാനസികമായി അവര്‍ക്ക് പ്രയാസം സൃഷ്‌ടിക്കാറുണ്ടെന്ന തിരിച്ചറിവാണ് ദാനം ചെയ്യാന്‍ അപര്‍ണയ്‌ക്ക് പ്രോത്സാഹനമായത്.

ABOUT THE AUTHOR

...view details