കേരളം

kerala

Kasaragod Theft | പി​ടി​ച്ചു​പ​റി സം​ഘ​ത്തെ ക​ണ്ടെ​ത്താ​ൻ അ​ര​ല​ക്ഷം രൂ​പ പാരിതോഷികം പ്ര​ഖ്യാ​പി​ച്ച് പൊലീസ് ​

ETV Bharat / videos

Kasaragod Theft | പി​ടി​ച്ചു​പ​റി സം​ഘ​ത്തെ ക​ണ്ടെ​ത്തിയാല്‍ അ​ര​ല​ക്ഷം രൂ​പ പാരിതോഷികം... സംഗതി കേരളത്തിലാണ്

By

Published : Jul 24, 2023, 4:50 PM IST

കാസർകോട്: പി​ടി​ച്ചു​പ​റി സം​ഘ​ത്തെ ക​ണ്ടെ​ത്താ​ൻ അ​ര​ല​ക്ഷം രൂ​പ പാരിതോഷികം പ്ര​ഖ്യാ​പി​ച്ച്​ ബേ​ക്ക​ൽ പൊലീ​സ്. കാസർകോട് ജില്ലയിലെ ബേ​ക്ക​ൽ, മേ​ൽ​പറ​മ്പ് പൊ​ലീ​സ് സ്‌റ്റേഷ​ൻ അ​തി​ർ​ത്തി​ക​ളി​ൽ അ​ടു​ത്തി​ടെ നടന്ന പിടിച്ചുപറി കേസിലെ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് പരിതോഷികം പ്രഖ്യാപിച്ചത്. പന്ത്രണ്ടോളം കേ​സു​ക​ളാ​ണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ റി​പ്പോ​ർ​ട്ട് ചെ​യ്‌തത്.

പൊ​ലീ​സി​ന് സിസി​ടി​വി ദൃ​ശ്യം ഉ​ൾ​പ്പെ​ടെ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പി​ടി​ച്ചു​പ​റി സം​ഘ​ത്തെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല. മലയാളികളാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. ചായക്കടയിൽ ഇവർ മലയാളത്തിലാണ് സംസാരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഫോൺ രേഖകൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 

വൃ​ദ്ധ​രും മ​ധ്യ​വ​സ്‌കരാ​യ സ്ത്രീ​ക​ളെയും ഇ​ട​വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്യു​ന്ന​താ​ണ് ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ​ണ സംഘ​ത്തി​ന്‍റെ രീ​തിയെന്ന് പൊലീസ് പറയുന്നു. തു​ട​ർ​ച്ച​യാ​യി ഇ​ത്ത​രം പി​ടി​ച്ചു​പ​റി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​ണ്. പൊ​ലീ​സ് അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇ​വ​രി​ൽ ഒ​രാ​ളെ പോ​ലും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഹെ​ൽ​മ​റ്റിന് പുറമെ മാ​സ്‌ക് ധ​രി​ച്ച് മു​ഖം ആകെ മറച്ചാണ് പി​ടി​ച്ചു​പ​റി സം​ഘം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ലും സ്ത്രീ​ക​ൾ പി​ടി​ച്ചുപ​റി​ക്കി​ര​യാ​കു​ന്നതായി പരാതിയുണ്ട്.

സിസിടിവി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ന​ട​ത്തി​യ ശ്ര​മ​വും വി​ഫ​ല​മാ​യി. തുടർന്നാണ് പൊ​ലീ​സ് ഇ​പ്പോ​ൾ പു​തി​യ മാ​ർ​ഗം സ്വീ​ക​രി​ച്ച​ത്. പ്ര​തി​ക​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും സൂ​ച​ന ന​ൽ​കു​ക​യോ തെ​ളി​വു​ക​ൾ ന​ൽ​കു​ക​യോ ചെ​യ്‌താൽ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നാ​ണ് അറിയിച്ചിട്ടുള്ളത്. 

വി​വ​രം അ​റി​യി​ക്കു​ന്ന​വ​രു​ടെ കാ​ര്യം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാം എ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. അന്വേഷണം ഊർജിതമായതോടെ പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പൊലീസ്.

ABOUT THE AUTHOR

...view details