കേരളം

kerala

pm-modi-at-guruvayur-temple

ETV Bharat / videos

കണ്ണനെ കണ്ടു, ഭാഗ്യയെ കൈപിടിച്ച് കൊടുത്തു ; ഗുരുവായൂരില്‍ പ്രധാനമന്ത്രി - ഗുരുവായൂരില്‍ പ്രധാനമന്ത്രി

By ETV Bharat Kerala Team

Published : Jan 17, 2024, 2:05 PM IST

തൃശൂര്‍ :ഗുരുവായൂരപ്പനെ തൊഴുതും സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്‍റെ വിവാഹത്തിന് സാക്ഷിയായും പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi at Guruvayur temple). രാവിലെ എറണാകുളത്ത് നിന്നും ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി കേരളീയ വസ്‌ത്രമായ മുണ്ടും വേഷ്‌ടിയും ധരിച്ചാണ് ഗുരുവായൂരപ്പനെ തൊഴാനെത്തിയത്. ശ്രീകോവിലിന് ചുറ്റും പ്രദക്ഷിണം വച്ചും താമര മൊട്ടുകൊണ്ട് തുലാഭാരം നടത്തിയും ഒരുമണിക്കൂറോളം പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമയം ചെലവിട്ടു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വിശ്രമ മുറിയിലെത്തിയ ശേഷം ദര്‍ശന സമയത്ത് ധരിച്ച വസ്‌ത്രങ്ങള്‍ മാറിയാണ് പ്രധാനമന്ത്രി ഭാഗ്യയുടെ വിവാഹത്തിന് എത്തിയത്. ഭാഗ്യയുടെ വിവാഹത്തിന് മുന്‍പ് വിവാഹിതരായ വധൂവരന്‍മാര്‍ക്ക് പ്രധാനമന്ത്രി ആശംസ അറിയിച്ചു. ഒന്നാം നമ്പര്‍ വിവാഹ മണ്ഡപത്തിലായിരുന്നു ഭാഗ്യയുടെ വിവാഹ ചടങ്ങുകള്‍. വധൂവരന്‍മാര്‍ക്ക് ഹാരം എടുത്തുനല്‍കിയതും കൈപിടിച്ച് കൊടുത്തതും പ്രധാനമന്ത്രി ആയിരുന്നു. താലികെട്ടിന് ശേഷം ഇരുവരും പ്രധാനമന്ത്രിയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങി. വിവാഹ ചടങ്ങിനെത്തിയ സിനിമാതാരങ്ങളോടും പ്രധാനമന്ത്രി കുശലാന്വേഷണം നടത്തി. മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും കുടുംബ സമേതമാണ് വിവാഹത്തിനെത്തിയത്. ഗുരുവായൂരില്‍ നിന്ന് മടങ്ങിയ പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രവും സന്ദര്‍ശിച്ചു.

ABOUT THE AUTHOR

...view details