ടോക്കിയോയില്‍ നരേന്ദ്രമോദിക്ക് സ്വാഗതമോതി മലയാളം പ്ലക്കാര്‍ഡും ; ഹിന്ദിയില്‍ ഏതിരേറ്റ ജാപ്പനീസ് കുട്ടിക്ക് അഭിനന്ദനം - ജപ്പാനില്‍ മലയാളം പ്ലക്കാര്‍ഡുകളേന്തി മോദിക്ക് സ്വാഗതമോതി
ടോക്കിയോ : ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് പ്രാദേശിക ഭാഷയിലുള്ള പ്ലക്കാര്‍ഡുകളുമായി കുട്ടികള്‍. മലയാളത്തില്‍ സ്വാഗതമെന്നെഴുതിയതും ദൃശ്യങ്ങളില്‍ കാണാം. തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതമെന്ന് ഹിന്ദിയില്‍ പറഞ്ഞ് എതിരേറ്റ ജാപ്പനീസ് കുട്ടിയെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. നരേന്ദ്രമോദിക്ക് ജപ്പാനില്‍ ഉജ്വല സ്വീകരണമാണ് ലഭിച്ചത്.
Last Updated : Feb 3, 2023, 8:23 PM IST
TAGGED:
bilaterals