കേരളം

kerala

പ്ലാസ്റ്റിക്

ETV Bharat / videos

പ്ലാസ്റ്റിക് റീസൈക്ലിങ്ങിന്‍റെ വേറിട്ട മാതൃക ; 4000ത്തിലധികം കുപ്പികൾ ചേർത്തൊരു വീട്

By

Published : Aug 6, 2023, 1:35 PM IST

ഇടുക്കി:പ്ലാസ്റ്റിക് റീസൈക്ലിങ്ങിന്‍റെ വേറിട്ട മാതൃക തീർത്ത് ഇടുക്കി നെടുങ്കണ്ടം സന്യാസിയോട പട്ടം മെമ്മോറിയൽ സ്‌കൂൾ. 4000ത്തോളം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് കുട്ടികൾക്കായി കുപ്പി വീട് ഒരുക്കിയിരിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും. പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യേണ്ടതിന്‍റെ വേറിട്ട മാതൃകയാണ് സ്‌കൂളിൽ ഒരുക്കിയിരിക്കുന്നത്. പൂർണമായും പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമിച്ചതാണ് വീട്. കുട്ടികൾ ഒരു മാസത്തോളമെടുത്ത് സമാഹരിച്ച നാലായിരത്തോളം കുപ്പികളാണ് ഈ നിർമ്മിതിയിലെ അസംസ്‌കൃത വസ്‌തു. പ്രശസ്‌ത കലാകാരനായ പി കെ സജി പൂതപ്പാറയുടെ നേതൃത്വത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് ഈ വീട് യാഥാർഥ്യമാക്കിയത്. പ്ലാസ്റ്റിക് റീസൈക്ലിങ്ങിന്‍റെ ബാലപാഠങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ഉദ്ദേശമായിരുന്നു ഈ ഉദ്യമത്തിന് പിന്നിൽ. പ്ലാസ്റ്റിക് കുപ്പിക്കുള്ളിൽ സിമന്‍റ് നിറച്ച് അടിത്തറയും മണ്ണ് നിറച്ച് ഭിത്തിയും വെള്ളം നിറച്ച് ജനലുകളും നിർമിച്ചു. ഇതോടുകൂടി മഴയും വെയിലുമൊന്നും ഏൽക്കാത്ത ദൃഢമായ വീടായി ഈ നിർമിതി പരിണമിച്ചു. കുട്ടികൾക്ക് പഴയ വസ്തുക്കൾ പരിചയപ്പെടുത്താനുള്ള പുരാവസ്‌തു മുറിയായാണ് ഈ കുപ്പിവീട് ഉപയോഗിക്കുന്നത്. വീടിന് തൊട്ടുമുൻപിലായി ചില്ലുകുപ്പികൾ ഉപയോഗിച്ച് കിണറും നിർമ്മിച്ചിട്ടുണ്ട്. എന്തായാലും പ്രകൃതി സംരക്ഷണത്തിന്‍റെ വേറിട്ട കാഴ്‌ച തന്നെയാണ് സന്യാസിയോട പട്ടം മെമ്മോറിയൽ ഗവൺമെന്‍റ് എൽ പി സ്‌കൂളിൽ കാണാൻ സാധിക്കുന്നത്.

ABOUT THE AUTHOR

...view details