കേരളം

kerala

PK Biju responded to Anil Akkara Allegation

ETV Bharat / videos

PK Biju Responded To Anil Akkara Allegation 'അനിൽ അക്കരയുടെ ആരോപണം പച്ചക്കള്ളം'; തെളിവുണ്ടെങ്കിൽ മാധ്യമങ്ങൾക്ക് കൈമാറണമെന്ന് പി കെ ബിജു - PK Biju responded to Anil Akkara Allegation

By ETV Bharat Kerala Team

Published : Sep 10, 2023, 7:06 PM IST

കോഴിക്കോട് : കരുവന്നൂർ കേസിൽ (Karuvannur Bank Case) മുൻ എംഎൽഎ അനിൽ അക്കരയുടെ (Anil Akkara) ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആലത്തൂർ മുൻ എംപിയുമായ പി കെ ബിജു (PK Biju). അനിൽ അക്കരയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നുമാണ് പി കെ ബിജു മറുപടി നൽകിയത്. അനിൽ അക്കര ആരോപിക്കുന്നത് പോലെ കരുവന്നൂർ തട്ടിപ്പിലെ ഒരു പ്രതിയുമായും തനിക്ക് ഒരു ബന്ധവുമില്ല. വാട്‌സ്‌ആപ്പിലൂടെയും ഫോൺ വഴിയും പ്രതിയുമായി ബന്ധപ്പെട്ടിരുന്നു എന്ന ആക്ഷേപം പച്ചക്കള്ളമാണ്. തനിക്കെതിരെ തെളിവുണ്ടെങ്കിൽ അനിൽ മാധ്യമങ്ങൾക്ക് കൈമാറണം. പൊതുജീവിതത്തിൽ നാളിതുവരെ സത്യസന്ധമായാണ് പ്രവർത്തിച്ചിട്ടുള്ളത്. പാർലമെന്‍റ് അംഗമായി പ്രവർത്തിച്ച ഘട്ടങ്ങളിൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലും മുളംകുന്നത്ത് കാവിലും വാടക വീടുകളിലാണ് താമസിച്ചിരുന്നത്. ഇതിന്‍റെ വാടക കൃത്യമായി കൊടുത്തിട്ടുണ്ട്. എന്‍റെ എല്ലാ പണമിടപാടുകളും നിയമാനുസൃതമായും സുതാര്യവുമായാണ് നടത്തുന്നത്. ഒരു കള്ളപ്പണക്കാരന്‍റെയും സംരക്ഷണം കമ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് ആവശ്യമില്ല. ഞങ്ങളുടെ മെന്‍റർ പാർട്ടിയും പൊതുജനങ്ങളുമാണ്. കരുവന്നൂർ തട്ടിപ്പ് കേസിൽ താൻ അന്വേഷണ കമ്മീഷനിൽ ഇല്ല. പാർട്ടി കമ്മീഷനെ വച്ചോ എന്ന് തനിക്കറിയില്ലെന്നും പി കെ ബിജു വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 

ABOUT THE AUTHOR

...view details