കേരളം

kerala

മുഖ്യമന്ത്രി പിണറായി വിജയൻ സാംസ്‌കാരിക സമുച്ചയം ഉദ്‌ഘാടനം ചെയ്യുന്നു

ETV Bharat / videos

എവി തിയേറ്റര്‍ മുതൽ ഡിജിറ്റൽ ലൈബ്രറി വരെ; ശ്രീനാരായണഗുരു സ്‌മാരക സാംസ്‌കാരിക സമുച്ചയം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി - സാംസ്‌കാരികനായകരുടെ പേരിൽ നിർമ്മിക്കുന്ന

By

Published : May 5, 2023, 9:12 AM IST

Updated : May 5, 2023, 9:50 AM IST

കൊല്ലം:കൊല്ലത്ത് നിർമിച്ച ശ്രീനാരായണഗുരു സ്‌മാരക സാംസ്‌കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സംസ്ഥാന ഗവൺമെന്‍റ് എല്ലാ ജില്ലകളിലും സാംസ്‌കാരിക നായകരുടെ പേരിൽ നിർമിക്കുന്ന സാംസ്‌കാരിക സമുച്ചയങ്ങളിൽ ആദ്യത്തേതാണ് കൊല്ലത്ത് പൂർത്തിയായത്. സാംസ്‌കാരിക സമുച്ചയത്തിന്‍റെ സൗകര്യങ്ങൾ അവിരാമം പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധപുലർത്തണമെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. 

'കലാ-സാംസ്‌കാരിക രംഗത്ത് പുതിയ സംഭാവനകൾ നൽകാൻ സാംസ്‌കാരിക  സമുച്ചയത്തിന്‍റെ പ്രവർത്തനത്തിലൂടെ സാധിക്കണം. സാംസ്‌കാരിക സമുച്ചയങ്ങളുടെ നടത്തിപ്പിനും പരിപാലത്തിനും ഒരു പുതിയ കാഴ്‌ചപ്പാടും സംവിധാനവും അനിവാര്യമാണ്. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ തച്ചുടയ്ക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ശ്രീനാരായണ ഗുരുവിന്‍റെ ദർശനങ്ങൾ എക്കാലവും പ്രസക്തമാണ്' -ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. 

കലാവിഷ്‌കാരത്തിന് ഉതകുന്ന ആധുനിക സാങ്കേതികവിദ്യയും മികച്ച സൗകര്യങ്ങളുമാണ് സമുച്ചയത്തിൽ ഒരുക്കിയിട്ടുള്ളത്. ആശ്രാമം ഗസ്റ്റ് ഹൗസിന് സമീപം മൂന്നര ഏക്കറില്‍ 56.91 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം സംസ്ഥാനത്തിന്‍റെ കലാ-സാംസ്‌കാരിക മേഖലയ്ക്ക് മുതൽക്കൂട്ടാകും. 

ഒരുലക്ഷം ചതുരശ്ര അടിയോളം വിസ്‌തീര്‍ണത്തില്‍ നിര്‍മിച്ച സമുച്ചയത്തില്‍ ആധുനിക ലൈറ്റിങ് സൗണ്ട് പ്രൊജക്ഷന്‍ സംവിധാനങ്ങള്‍ അടങ്ങിയ എവി തിയേറ്റര്‍, ബ്ലാക്ക് ബോക്‌സ് തിയേറ്റര്‍, ഇന്‍ഡോര്‍ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍ എന്നിവയ്ക്ക് പുറമെ ഡിജിറ്റല്‍ രൂപത്തിലുള്ള ലൈബ്രറി, ആര്‍ട്ട് ഗ്യാലറി, ക്ലാസ് മുറികള്‍, ശിൽപശാലകള്‍ക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Last Updated : May 5, 2023, 9:50 AM IST

ABOUT THE AUTHOR

...view details