മൊബൈൽ ഷോപ്പിൽ ബാറ്ററി മാറ്റാനായി നൽകിയ ഫോൺ കത്തി - ഫോണിന് തിപ്പിടിച്ചു
Published : Jan 8, 2024, 11:00 PM IST
മലപ്പുറം: മൊബൈൽ ഷോപ്പിൽ ബാറ്ററി മാറ്റാനായി നൽകിയ മൊബൈൽ ഫോൺ കത്തി (phone caught fire in mobile shop). ജീവനക്കാരുടെ അവസരോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. വണ്ടൂരിലാണ് സംഭവം സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള A to Z മൊബൈൽസിൽ ഇന്ന് മൂന്നുമണിയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളി ബാറ്ററി മാറ്റാനായി നൽകിയ പോക്കോ X 3 മോഡൽ മൊബൈൽ ഫോൺ ആണ് കടയിലെ ജീവനക്കാരൻ വാങ്ങിവെച്ച ഉടൻ കത്തിയത്. പെട്ടെന്ന് തന്നെ ജീവനക്കാർ തീയ്യണച്ചതിനാല്‍ വലിയ അപകടം ആണ് ഒഴിവായത്. മൊബൈൽ ഫോണിന്‍റെ ബാറ്ററി പൂര്‍ണമായി കത്തിയ അവസ്ഥയില്‍ ആയിരുന്നു. മിനിറ്റുകൾക്ക് മുൻപായിരുന്നെങ്കിൽ ഉടമയുടെ കയ്യിൽ നിന്നാകും മൊബൈൽ ഫോൺ കത്തുക. അതേസമയം ബെംളൂരുവില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പാന്‍റ്സിന്‍റെ പോക്കറ്റില്‍ കിടന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. വൈറ്റ്ഫീല്‍ഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനുവരി 4 നാണ് സംഭവം. പ്രസാദ് എന്ന യുവാവിനാണ് പരിക്കേറ്റത്.