perinjanam beach dead whale |പെരിഞ്ഞനത്ത് തിമിംഗലത്തിൻ്റെ ജഡം, കാണാൻ ജനം
തൃശ്ശൂര്‍ : പെരിഞ്ഞനം സമിതി ബീച്ചിൽ (Perinjanam Beach) തിമിംഗലത്തിൻ്റെ ജഡം (Dead whale) കരയ്‌ക്കടിഞ്ഞു. ഓഗസ്‌റ്റ് 18 വൈകീട്ട് നാല് മണിയോടെയാണ് തിമിംഗലത്തിൻ്റെ ജഡം കരയ്‌ക്കടിഞ്ഞ നിലയിൽ നാട്ടുകാരും മത്സ്യ തൊഴിലാളികളും കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ള ജഡത്തിൽ നിന്നും ദുർഗന്ധം വമിച്ചിരുന്നു. 25 അടിയോളം നീളമുള്ള തിമിംഗലത്തിൻ്റെ ജഡമാണ് കരയ്‌ക്കടിഞ്ഞിട്ടുള്ളത്. സംഭവമറിഞ്ഞ് നിരവധി പേരാണ് കടപ്പുറത്ത് തിമിംഗലത്തിന്‍റെ ജഡം കാണാൻ എത്തിയത്. കൂടാതെ ഫോറസ്‌റ്റ് അധികൃതരും കടപ്പുറത്തെത്തിയിരുന്നു. തുടർന്ന് ഇന്നലെ നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ കടൽത്തീരത്ത് നിന്ന് തിമിംഗലത്തിന്‍റെ ജഡം നീക്കം ചെയ്‌തു. ഇക്കഴിഞ്ഞ ജൂലൈ 27 ന് ആന്ധ്രാപ്രദേശിലെ മേഘവാരം ഡി മറുവാട ബീച്ചില്‍ കൂറ്റൻ നീല തിമിംഗലം കരക്കടിഞ്ഞിരുന്നു. ഏകദേശം 24 നീളവും മൂന്നര ടൺ ഭാരവുമുള്ള തിമിംഗലമാണ് ചത്ത നിലയിൽ കരക്കടിഞ്ഞത്. കടൽക്ഷോഭമാണ് തിമിംഗലം ചാവാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Read More :Blue Whale Washed Ashore| കടലോളം മഴ, കരക്കടിഞ്ഞ് കൂറ്റന്‍ നീല തിമിംഗലം: കാണാൻ ആൾക്കൂട്ടം