കേരളം

kerala

നെടുങ്കണ്ടത്ത് പുലി

ETV Bharat / videos

നെടുങ്കണ്ടത്ത് പുലിയെ കണ്ടതായി നാട്ടുകാർ ; പരിശോധനയാരംഭിച്ച് വനം വകുപ്പ് - പുലി ഇറങ്ങി

By

Published : Mar 19, 2023, 7:18 AM IST

ഇടുക്കി : നെടുങ്കണ്ടത്ത് വിവിധ മേഖലകളില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍. എഴുകുംവയലിലും പത്തുവളവിലുമാണ് പുലിയെ കണ്ടതായി പ്രദേശത്തുകാര്‍ പറയുന്നത്. പുന്നക്കവല സ്വദേശി മൂഴിത്തറ ജനാര്‍ദ്ദനന്‍റെ വീടിന് സമീപം രണ്ട് തവണയാണ് പുലിയെത്തിയത്. 

കഴിഞ്ഞ രാത്രി പതിനൊന്നിനും പുലര്‍ച്ചെ അഞ്ചരയോടെയുമാണ് പുലിയെ കണ്ടത്. വീടിന്‍റെ മുറ്റത്തെ ടാങ്കില്‍ നിന്ന് പുലി വെള്ളം കുടിച്ചതായി വീട്ടുകാര്‍ പറഞ്ഞു. പുന്നക്കവലയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള പത്ത് വളവിലും പുലിയെ കണ്ടു. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. 

also read:അരിക്കൊമ്പന് മയക്കുവെടി പേപ്പറിൽ ഒതുങ്ങി: ഉത്തരവിറങ്ങിയതിന് ശേഷം മാത്രം നശിപ്പിച്ചത് 12 വീടുകൾ, ഭീതിയൊഴിയാതെ ഹൈറേഞ്ച്

കല്ലാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫിസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തി മേഖലയില്‍ പരിശോധന നടത്തി. പുന്നക്കവലയില്‍, കാല്‍പ്പാടുകള്‍ കണ്ടെത്താനായിട്ടില്ല. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് തീരുമാനം. ഏതാനും ആഴ്‌ചകള്‍ക്ക് മുന്‍പ് നെടുങ്കണ്ടം കൈലാസത്ത് വിവിധ ദിവസങ്ങളില്‍ പുലി ഇറങ്ങിയിരുന്നു. പൂര്‍ണമായും കാര്‍ഷിക - ജനവാസ മേഖലകളിലാണ് നിലവില്‍ പുലിയെ കണ്ടതായി സൂചനയുള്ളത്. സമീപപ്രദേശത്ത് വന മേഖലകളില്ല.

ABOUT THE AUTHOR

...view details