കേരളം

kerala

people-demanding-suspension-bridge-in-kallarkutty

ETV Bharat / videos

കല്ലാര്‍കുട്ടിയില്‍ തൂക്കുപാലം വേണം ; ആവശ്യം വീണ്ടും ശക്തമാകുന്നു, മഴക്കാല യാത്ര ക്ലേശകരമെന്ന് നാട്ടുകാര്‍ - കല്ലാര്‍കുട്ടിയില്‍ തൂക്കുപാലം

By ETV Bharat Kerala Team

Published : Jan 17, 2024, 9:04 AM IST

ഇടുക്കി : റേഷന്‍കട സിറ്റിയേയും നായ്ക്കുന്നിനേയും തമ്മില്‍ ബന്ധിപ്പിക്കും വിധം, കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെ തൂക്കുപാലം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു (Kallarkutty suspension bridge). നിലവില്‍ ഈ ഭാഗത്ത് കടത്തുവള്ളം ഉപയോഗിച്ചാണ് ആളുകള്‍ ഇരു കരകളിലേക്കും സഞ്ചരിക്കുന്നത്. കുട്ടികളും പ്രായമായവരും സ്‌ത്രീകളും അടക്കമുള്ളവര്‍ ജലാശയത്തിന് കുറുകെ യാത്ര ചെയ്യുന്നത് ഈ വള്ളത്തില്‍ കയറിയാണ്. മഴക്കാലത്ത് യാത്ര കൂടുതല്‍ ക്ലേശകരമാകും. രാവിലെയും വൈകുന്നേരവും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ യാത്ര ചെയ്യാന്‍ കടത്തുവള്ളത്തെയാണ് ആശ്രയിക്കുന്നത്. കാല്‍നട യാത്ര സാധ്യമാകും വിധം ജലാശയത്തിന് കുറുകെ തൂക്കുപാലം നിര്‍മിച്ചാല്‍ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്ന് ആളുകള്‍ പറയുന്നു. ജലാശയത്തിന് കുറുകെ തൂക്കുപാലം നിര്‍മിക്കപ്പെട്ടാല്‍ അത് കല്ലാര്‍കുട്ടിയുടെയും സമീപ മേഖലകളുടെയും വിനോദ സഞ്ചാര സാധ്യതയ്ക്കും കരുത്താകും. ഇഞ്ചത്തൊട്ടിയിലും കാഞ്ഞിരവേലിയിലും അയ്യപ്പന്‍ കോവിലിലുമൊക്കെ നിര്‍മിച്ചിട്ടുള്ള പാലങ്ങളുടെ മാതൃകയില്‍ കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെയും തൂക്കുപാലം നിര്‍മിക്കാനാകുമെന്നാണ് വാദം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും തുടര്‍ നടപടികളോ ഇടപെടലുകളോ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

ABOUT THE AUTHOR

...view details