Video: മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി; പൊലീസുകാരന് നാട്ടുകാരുടെ മര്‍ദനം - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
തിരുവനന്തപുരം: പൊലീസുകാരനെ നടുറോഡിലിട്ട് മർദിച്ചു. തിരുവനന്തപുരം ബേക്കറി ജങ്ഷനിലായിരുന്നു പൊലീസുകാരനെ നടുറോഡില്‍ ഇട്ട് പ്രദേശവാസികള്‍ മര്‍ദിച്ചത്. മർദനമേറ്റത് ടെലി കമ്മ്യൂണിക്കേഷൻ സി.പി.ഒ ആര്‍ ബിജുവിന്.
വീടിനുള്ളിൽ അതിക്രമിച്ചു കയറി എന്ന കാരണത്തിനാണ് ബിജുവിനെ നാട്ടുകാര്‍ മര്‍ദിച്ചത്. മദ്യലഹരിയിലായിരുന്നു ബിജു വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ബിജുവിനെതിരെയും മർദിച്ചതിന് നാട്ടുകാർക്കെതിരെയും കേസെടുത്തു.
അതേസമയം, ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇടുക്കി പീരുമേട്ടിലെ റിസോര്‍ട്ടില്‍ പെണ്‍വാണിഭം നടത്തിയ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഏപ്രില്‍ 13ന് നടന്ന റെയ്‌ഡിലായിരുന്നു കാഞ്ഞാര്‍ പൊലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ സിപിഒ ടി അജിമോനെതിരെ വകുപ്പുതല നടപടി ഉണ്ടായത്. തോട്ടാപ്പുര റോഡിലെ ക്ലൗഡ് വാലി റിസോര്‍ട്ടില്‍ നിന്നും സ്‌ത്രീകളടക്കം അഞ്ചുപേരെയായിരുന്നു പൊലീസ് പിടികൂടിയത്.
രണ്ട് മലയാളികളും ഇതര സംസ്ഥാനക്കാരായ മൂന്ന് സ്‌ത്രീകളുമായിരുന്നു പിടിയിലായത്. കോട്ടയം സ്വദേശിയായ ഇടപാടുകാരനും അറസ്‌റ്റിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്‌ത്രീകളെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഏതാനും ദിവസങ്ങളിലായി റിസോര്‍ട്ട് പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു.
കുമളി, പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ ഇവർ സത്രീകളെ എത്തിച്ചു നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി. പൊലീസെത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന നടത്തിപ്പുകാർ ഓടി രക്ഷപ്പെടുകയായിരുന്നു.