കേരളം

kerala

false-document-use-to-property-selling-peerumedu-thaluk-revenu-department-take-re-survay

ETV Bharat / videos

Peerumedu Taluk False Document Case : വ്യാജ പട്ടയമുണ്ടാക്കി സ്ഥലം കൈമാറ്റം ചെയ്‌ത കേസ്‌ ; പീരുമേട് താലൂക്ക് റവന്യു വിഭാഗം സ‍ർവേ നടത്തി - ഇടുക്കി സബ് കളക്‌ടർ അരുൺ എസ്‌ നായർ

By ETV Bharat Kerala Team

Published : Sep 7, 2023, 11:40 AM IST

ഇടുക്കി: വാഗമൺ റാണിമുടിയിൽ വ്യാജ പട്ടയമുണ്ടാക്കി സ്ഥലം കൈമാറ്റം ചെയ്‌ത കേസിൽ പീരുമേട് താലൂക്ക്‌ റവന്യൂ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഭൂമിയുടെ സ‍ർവേ നടത്തി (Peerumedu Taluk False Document Case). ഷേർലി ആൽബർട്ടിന്‍റെയും സഹോദരിയുടെയും പേരിലുണ്ടായിരുന്ന സ്ഥലം കണ്ടെത്തി നൽകാനുള്ള കോടതി ഉത്തരവിന്‍റെ ഭാഗമായാണ് സർവേ നടത്തിയത്‌. സർവേ സംഘം സ്ഥലത്തെത്തിയപ്പോൾ ഭൂവുടമകൾ സർവേയ്‌ക്ക് തങ്ങളുടെ ഭാഗം കൂടി കേൾക്കണം എന്ന വിധത്തിൽ തടസവാദം ഉന്നയിച്ച് വന്നിരുന്നു. തുടർന്ന് ഇടുക്കി സബ് കലക്‌ടർ അരുൺ എസ് നായരുടെ നേതൃത്വത്തിൽ ഇവരുമായി ചർച്ച നടത്തിയ ശേഷമാണ് സർവേ നടത്തിയത്. വാഗമൺ റാണിമുടിയിൽ ഷേർലി ആൽബർട്ട് ഇവരുടെ സഹോദരി എന്നിവരുടെ പേരിലുണ്ടായിരുന്ന പത്തേക്കർ അൻപത്തി രണ്ട് സെന്‍റ്‌ സ്ഥലം വ്യാജ പട്ടയമുണ്ടാക്കി പലർക്കായി വിൽപ്പന നടത്തിയെന്നാണ് കേസ്. ഷേർലിയുടെ മുൻ ഭർത്താവ് ജോളി സ്റ്റീഫനാണ് സർക്കാർ ഭൂമിക്കുൾപ്പെടെ വ്യാജപട്ടയമുണ്ടാക്കിയതെന്ന് ക്രൈംബ്രാഞ്ചിന്‍റെയും വിജിലൻസിന്‍റെയും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഷേർലിയുടെയും സഹോദരിയുടെയും സ്ഥലം അളന്നു തിരിച്ച് നൽകുന്നതിന് നടപടി സ്വീകരിക്കാൻ ഹൈക്കോടതി 2021 ൽ ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാതെ വന്നതിനെ തുടർന്ന് ഷേർലി കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്‌തു. ഇതിന്‍റെ വിധിയെ തുടർന്നാണ് സർവേ നടത്താൻ റവന്യൂ സംഘമെത്തിയത്. കഴിഞ്ഞ ദിവസം സർവേ നടത്താൻ എത്തിയപ്പോൾ വ്യാജ പട്ടയമാണെന്നറിയാതെ ഭൂമി വാങ്ങിയവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിനാൽ ഇത്തവണ പൊലീസ് സംരക്ഷണയോടെയാണ് എത്തിയത്. തങ്ങളുടെ ഭാഗം കേൾക്കണമെന്നതുൾപ്പെടെയുള്ള തടസവാദവുമായി ഭൂവുടമകളമെത്തിയിരുന്നു. ഇവരുമായി സബ് കലക്‌ടര്‍ ചർച്ച നടത്തിയ ശേഷമാണ് സർവേ നടത്താൻ അനുവദിച്ചത്. സബ് കലക്‌ടർ അരുൺ എസ് നായർ, മൂന്നു പട്ടയങ്ങളിലുള്ള ഭൂമിയാണ് അതിർത്തി തിരിച്ചത്. സർവേ സംബന്ധിച്ച റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. സ്ഥലത്ത് നിലവിലുള്ള ഭൂവുടമകളുടെയും കൈവശമുള്ള ഭൂമിയുടെയും അളവ് കൃത്യമായി കണ്ടെത്താൻ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് കോടതിയിൽ അപേക്ഷ നൽകും.

ABOUT THE AUTHOR

...view details