ശബരിമലയോട് പിണറായി വിജയന്‍ ശത്രുത തീര്‍ക്കുന്നു, കേന്ദ്ര ഇടപെടല്‍ അനിവാര്യം; പി സി ജോര്‍ജ് - പി സി ജോര്‍ജ്
Published : Dec 27, 2023, 4:52 PM IST
കോട്ടയം : ശബരിമലയോട് പിണറായി വിജയൻ ശത്രുത തീർക്കുകയാണെന്ന് മുൻ എംഎൽഎ പി സി ജോർജ് (PC George criticized Pinarayi Vijayan on Sabarimala). മണ്ഡല കാല തീർഥാടനം അലങ്കോലമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പി സി ജോർജ് പറഞ്ഞു. മകര വിളക്ക് കാലത്തും ഭക്തർ മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. ശബരിമലയുടെ പവിത്രത തകർത്ത് സ്‌ത്രീകളെ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ ചെയ്‌തികളെ താന്‍ ഉൾപ്പെടെയുളളവരാണ് തടഞ്ഞ് പരാജയപ്പെടുത്തിയത്. അന്നുമുതൽ ശബരിമലയെ തകർക്കാനുള്ള അവസരം ഉപയോഗിക്കുകയാണോ പിണറായി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും പി സി ജോര്‍ജ് പറഞ്ഞു. ശബരിമലയിൽ കേന്ദ്ര ഇടപെടൽ അനിവാര്യമെന്നും ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എല്ലാ ഈശ്വര വിശ്വാസികളുടെയും ഹൈന്ദവ സംഘടനയുടെയും പിന്തുണയോടെ പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്ന് പി സി ജോര്‍ജ് അറിയിച്ചു. അതേസമയം ശബരിമലയിൽ മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണന്‍ അറിയിച്ചു. മകരവിളക്കിന്‍റെ ഭാഗമായുള്ള തിരക്ക് കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ അടക്കം മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ചര്‍ച്ച നടത്തിയെന്നും ഇനിയും ചർച്ചകൾ നടത്തുമെന്നും മന്ത്രി കെ രാധാകൃഷ്‌ണന്‍ വ്യക്തമാക്കി.