കേരളം

kerala

Pazhayangadi clash case

ETV Bharat / videos

കണ്ണൂരിൽ വീണ്ടും കരുതൽ തടങ്കൽ; മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു - കണ്ണൂരിൽ കരുതൽ തടങ്കൽ

By ETV Bharat Kerala Team

Published : Nov 22, 2023, 5:27 PM IST

കണ്ണൂർ: വകേരള സദസുമായി ബന്ധപ്പെട്ട് കണ്ണൂരിൽ വീണ്ടും കരുതൽ തടങ്കൽ. മട്ടന്നൂരിലെ 3 യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. ജില്ല വൈസ് പ്രസിഡന്‍റ്‌ ഫർസിൻ മജീദ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജിതിൻ, കെർഎസ്‌യു നേതാവ് ഹരികൃഷ്‌ണൻ, എന്നിവരെയാണ് മട്ടന്നൂരിൽ വെച്ച് പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ കൂത്ത്പറമ്പ് പൊലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.അതേസമയം പഴയങ്ങാടിയിലെ അക്രമത്തിൽ മുഖ്യമന്ത്രിക്കെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്. പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തെ ന്യായികരിച്ചതിലാണ് മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത് (youth congress complained against CM in Pazhayangadi clash case). യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ്‌ വിജിൽ മോഹനനാണ് കണ്ണൂർ സിറ്റി സ്‌റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് എഫ്ഐആർ ഇട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. സംഭവവുമായി ബന്ധപ്പെട്ട് ആരും പ്രകോപനത്തിൽ വീഴരുതെന്നും ഇതുപോലെ പലതും അനുഭവിച്ചാണ് നാം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. 

ABOUT THE AUTHOR

...view details