എണ്ണിയിട്ടും തീരാതെ വീട് നിറയെ നോട്ട്കെട്ടുകൾ.. സ്വർണവും വെള്ളിയും വേറെ.. ഡ്രഗ് ഇൻസ്‌പെക്‌ടറുടെ വസതിയിലെ റെയ്‌ഡില്‍ ഞെട്ടിയത് വിജിലൻസ് സംഘം - Over 3 cr in cash seized from drug official in Patna
ഒരു വലിയ കട്ടിലും മേശയും നിറയെ നോട്ടുകെട്ടുകള്‍. പട്‌നയിലെ ഡ്രഗ് ഇൻസ്‌പെക്‌ടറുടെ വസതിയില്‍ റെയ്‌ഡ് നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥരുടെ കണ്ണ് തള്ളിപ്പോയി. മണിക്കൂറുകൾ സമയമെടുത്താണ് നോട്ട് എണ്ണിത്തീർക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചത്. പണത്തിന് പുറമെ ഭൂമി ഉള്‍പ്പെടെയുള്ള ബിനാമി സ്വത്തുകളുടെ രേഖകളും സ്വർണവും വെള്ളിയും അഞ്ച് ആഡംബര കാറുകളുമാണ് ഡ്രഗ് ഇൻസ്‌പെക്‌ടറായ ജിതേന്ദ്ര കുമാറിന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. 2011 ല്‍ സർവീസിൽ ചേർന്ന ജിതേന്ദ്ര കുമാറിനെതിരെ വെള്ളിയാഴ്‌ചയാണ് അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തത്. ജെഹാനാബാദിലെ ഘോൻസിയിലുള്ള വീട്, ഗയ ടൗണിലെ ഫ്‌ളാറ്റുകൾ, ദാനാപൂരിലെ ഫാർമസി കോളജ്, പട്‌നയിൽ പുതുതായി നിർമിച്ച വീട് എന്നിവിടങ്ങളിലും പരിശോധന നടന്നു.
Last Updated : Feb 3, 2023, 8:24 PM IST