മെഡിക്കല്‍ കോളജില്‍ ചികിത്സ മൊബൈല്‍ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍, സംഗതി ഉത്തർപ്രദേശിലാണ് - Pratapgarh Medical College
പ്രതാപ്‌ഗഡ്: ഉത്തർപ്രദേശിലെ പ്രതാപ്‌ഗഡ് മെഡിക്കൽ കോളജിലെ രോഗികൾക്ക് വ്യാഴാഴ്ച (21.07.22) ആരോഗ്യ പ്രവര്‍ത്തകര്‍ ചികിത്സ നല്‍കിയത് മൊബൈൽ ടോർച്ചിന്‍റെ വെളിച്ചത്തിൽ. മുറിവേറ്റ് എത്തിയ രോഗിക്ക് ബാന്‍ഡേജുകള്‍ കെട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെബൈല്‍ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ ചെയ്യുന്ന വീഡിയോ വൈറല്‍ ആകുന്നു. ദൃശ്യങ്ങള്‍ക്ക് പിന്നാലെ ഉത്തർപ്രദേശിലെ ആരോഗ്യ സംവിധാനങ്ങളെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. കടുത്ത വൈദ്യുതി ക്ഷാമമാണ് ആശുപത്രികളില്‍ അടക്കം നേരിടുന്നത്.
Last Updated : Feb 3, 2023, 8:25 PM IST