ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ തെന്നിയ ആളെ അത്‌ഭുതകരമായി രക്ഷിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ - Jalandhar platform rescue
ജലന്ധര്‍(പഞ്ചാബ്): ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങിതുടങ്ങിയപ്പോള്‍ അതിലേക്ക് ഓടിക്കയറുന്നതിനിടെ കാല്‍ വഴുതിയ ആളെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍റെ അവസരോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. പഞ്ചാബിലെ ജലന്ധര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ ആളെ പെട്ടെന്ന് തന്നെ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വലിച്ച് പ്ലാറ്റ്‌ഫോമിലേക്ക് ഇടുകയായിരുന്നു. റെയില്‍പാളത്തിലേക്ക് വീണ് ജീവന്‍ തന്നെ നഷ്‌ടപ്പെടാന്‍ ഇടയാക്കിയ അപകടത്തില്‍ നിന്നാണ് യാത്രക്കാരനെ രക്ഷപ്പെടുത്തിയത്.
Last Updated : Feb 3, 2023, 8:31 PM IST