മരണം വഴി മാറി, ഇത് രണ്ടാം ജന്മം; ബസില്‍ നിന്ന് യാത്രക്കാരി തെറിച്ചുവീണു, ഞെട്ടിക്കുന്ന വീഡിയോ - ബസ്സിൽ നിന്ന് വീണു
Published : Jan 9, 2024, 8:13 PM IST
കോട്ടയം: കോട്ടയം മാന്നാനത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് യാത്രക്കാരി തെറിച്ച് റോഡിലേക്ക് വീണു. ഇന്ന് (ചൊവ്വ) രാവിലെ മാന്നാനം മെഡിക്കൽ കോളേജ് റോഡിലായിരുന്നു സംഭവം. (Passenger Fell From Private Bus at Kottayam) മാന്നാനം സ്വദേശി കൊച്ചുറാണിയാണ് റോഡിലേക്ക് തെറിച്ചു വീണത്. തിരക്കുണ്ടായിരുന്ന ബസിന്‍റെ വാതിലിന് സമീപം നിൽക്കവേയാണ് കൊച്ചുറാണി തെറിച്ച് പുറത്തേക്ക് വീണത്. പിന്നാലെ വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും വീണത് റോഡരികിൽ ആയതിനാൽ വൻ അപകടം ഒഴിവായി. അപകട ദൃശ്യങ്ങൾ സമീപത്തെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിരുന്നു. കൊച്ചുറാണി ബസ്സിൽ നിന്ന് തെറിച്ച് പുറത്തേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. സംഭവം നടന്നയുടൻ ബസ് നിർത്തി. തുടർന്ന് ജീവനക്കാരും യാത്രക്കാരും നാട്ടുകാരും ചേർന്ന് കൊച്ചുറാണിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചുറാണിക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്നും മുഖത്ത് ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായതെന്നാണ് വിവരം.
Also Read:മലപ്പുറത്ത് ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് യുവതി ; നടുക്കുന്ന വീഡിയോ