കരുണാകരനോട് അക്കാര്യം പറഞ്ഞു, പന്ന്യനെ നന്നായറിയാമെന്നായിരുന്നു മറുപടി ; ഓര്‍മ പങ്കുവച്ച് പന്ന്യന്‍ - പന്ന്യന്‍ രവീന്ദ്രന്‍
Published : Jan 8, 2024, 7:03 PM IST
|Updated : Jan 8, 2024, 8:22 PM IST
തിരുവനന്തപുരം : 2005ലെ തിരുവനന്തപുരം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് പിന്തുണ നല്‍കിയ കെ. കരുണാകരനെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ (Pannyan Raveendran about K Karunakaran). പികെ വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച കരുണാകരന്‍ തനിക്ക് നല്‍കിയ പിന്തുണ വലുതായിരുന്നു. ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പാലക്കാട് നടന്ന ഒരു പരിപാടിയില്‍ പ്രസംഗിക്കുമ്പോള്‍ ആര്‍. ബാലകൃഷ്‌ണ പിള്ളയെ വിമര്‍ശിച്ച് താന്‍ നടത്തിയ പ്രസംഗം കെ.കരുണാകരനെതിരായിട്ടാണെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്തയെഴുതിയത് വലിയ വിവാദമായി. സത്യത്തില്‍ താന്‍ കരുണാകരനെ വിമര്‍ശിച്ചിട്ടേ ഉണ്ടായിരുന്നില്ല. ഇക്കാര്യം കെ കരുണാകരനെ നേരിട്ടുകണ്ട് വ്യക്തമാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞത് എനിക്ക് പന്ന്യനെ നന്നായി അറിയാം, ഞാന്‍ ഇതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ല എന്നായിരുന്നു. കെ. കരുണാകരന്‍റെ കൂടി പിന്തുണയില്‍ വിജയിച്ച ആളാണ് താന്‍ എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. രാഷ്ട്രീയമായി അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നന്ദിയില്ലായ്‌മ തന്‍റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് ലോക്‌സഭ അംഗമായിരുന്ന നാളുകള്‍ ഓര്‍ത്തെടുത്തുകൊണ്ട് പന്ന്യന്‍ ഇ ടിവി ഭാരതിനോട് പറഞ്ഞു.