കേരളം

kerala

Palakkad Rain

ETV Bharat / videos

Palakkad Rain | പാലക്കാടും മഴ കനത്തു, പാടത്ത് കള പറിക്കുന്നതിനിടെ തെങ്ങ് വീണ് വയോധിക മരിച്ചു - One death due to falling coconut tree

By

Published : Jul 4, 2023, 9:14 PM IST

പാലക്കാട് : വടക്കഞ്ചേരി പല്ലാറോഡിൽ പാടത്ത് കള പറിക്കുന്നതിനിടയിൽ തെങ്ങ് മറിഞ്ഞുവീണ് വയോധിക മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പല്ലാറോഡ് എസ്. ടി കോളനിയിലെ മണി കുമാരന്‍റെ ഭാര്യ തങ്കമണി(55)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വെള്ളച്ചിക്കാണ് പരിക്കേറ്റത്. ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പാടത്ത് നാലുപേർ ചേർന്ന് കള പറിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു 
തെങ്ങ് കടപുഴകി വീണത്. ആദ്യം ഇലക്‌ട്രിക് ലൈനിലേക്കാണ് തെങ്ങ് പതിച്ചത്. ഉടൻ വൈദ്യുതി നിലച്ചതിനാൽ വലിയ അപകടം ഒഴിവായി. പിന്നീടാണ് തങ്കമണിയുടെ മുകളിലേക്ക് തെങ്ങ് വീണത്. 

ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. അട്ടപ്പാടി ചുരത്തിൽ രണ്ട് സ്ഥലങ്ങളിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മുക്കാലിയിലും, ഏഴാം വളവിലുമാണ് മരം കടപുഴകി വീണത്. ഒരു മണിക്കൂർ ഗതാഗതം തടസപ്പെട്ടെങ്കിലും മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. 

also read :Kerala Rain Updates | എറണാകുളത്ത് കനത്ത മഴ ; തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷം

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും നാശനഷ്‌ടവും കടലാക്രമണവും സംഭവിച്ചിട്ടുണ്ട്. കോഴിക്കോട് ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായതായും റിപ്പോർട്ടുണ്ട്.

ABOUT THE AUTHOR

...view details