Video| പാലക്കാട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; വാഹനം മറിച്ചിട്ടു, ആര്‍ക്കും പരിക്കില്ല - ശ്രീകൃഷ്‌ണപുരം
പാലക്കാട് ശ്രീകൃഷ്‌ണപുരം പുഞ്ചപ്പാടം അയ്യപ്പ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. ഇന്നലെ (ഡിസംബര്‍ ഒന്ന്) രാവിലെ 11 മണിക്കാണ് സംഭവം. പുഞ്ചപ്പാടം പുളിങ്കാവിലെ ഈ ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്ക് ഉത്സവത്തിന് എത്തിച്ച കുളക്കാടൻ മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും അമ്പലത്തിന് സമീപത്ത് പാര്‍ക്ക് ചെയ്‌തിരുന്ന വാഹനം മറിച്ചിട്ടു. ഒരു മണിക്കൂര്‍ സമയമെടുത്താണ് പാപ്പാന്‍മാര്‍ തളച്ചത്. ശ്രീകൃഷ്‌ണപുരം പൊലീസ് സ്ഥലത്തെത്തിയിരുന്നു.
Last Updated : Feb 3, 2023, 8:34 PM IST